ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ നടത്തിയ പാർലമെന്റ് മാർച്ചിൽ സംഘർഷം. മാർച്ച് പൊലീസ് തടഞ്ഞതോടെ ഉന്തും തള്ളുമുണ്ടായി. ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റ് എ എ റഹീം എംപി അടക്കമുള്ള നേതാക്കളെ വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തുനീക്കിയത്.

അഗ്നിപഥിനെതിരെ ഡി വൈ എഫ് ഐ ശക്തമായ പ്രതിഷേധം തുടരുമെന്ന് എ എ റഹീം പ്രതികരിച്ചു. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധത്തെ അടിച്ചമർത്തി. എംപിയാണെന്ന പരിഗണന പോലും നൽകാതെ പൊലീസ് ബലം പ്രയോഗിച്ചുവെന്ന് റഹീം പറഞ്ഞു.


ഇവിടെ നടന്നത് ഗുണ്ടായിസമാണ്. എംപിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് മർദിച്ചതെന്നും റഹീം പൊലീസ് വാഹനത്തിൽ നിന്ന് പ്രതികരിച്ചു. മാദ്ധ്യമപ്രവർത്തകർക്ക് നേരെയും കൈയേറ്റ ശ്രമമുണ്ടായി. ഇന്ന് രാവിലെയാണ് ഡി വൈ എഫ് ഐ പാർലമെന്റിലേക്ക് മാർച്ച് നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here