ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടികയില്‍ 15 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്നവരും ബന്ധുക്കളും സുഹൃത്തുക്കളുമാണ് നിരീക്ഷണത്തില്‍. യുവാവിനൊപ്പം പന്തുകളിച്ചവരും നിരീക്ഷണത്തിലാണ്.

തൃശൂര്‍: രാജ്യത്തെ ആദ്യ മങ്കി പോക്‌സ് മരണം തൃശൂരില്‍ സ്ഥിരീകരിച്ചു. തൃശൂരില്‍ കഴിഞ്ഞ ദിവസം മങ്കി പോക്‌സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. പുനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനാ ഫലത്തിലാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. നേരത്തെ ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയിലും ഫലം പോസിറ്റീവായിരുന്നു.

ആഫ്രിക്കയിലും യൂറോപ്പിലും നേരത്തെ മങ്കി പോക്‌സ് മരണം സ്ഥിരീകരിച്ചിരുന്നു.

ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടികയില്‍ 15 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്നവരും ബന്ധുക്കളും സുഹൃത്തുക്കളുമാണ് നിരീക്ഷണത്തില്‍. യുവാവിനൊപ്പം പന്തുകളിച്ചവരും നിരീക്ഷണത്തിലാണ്.

കഴിഞ്ഞ 21ന് യു.എ.ഇയില്‍ നിന്ന് നാട്ടിലെത്തിയ പുന്നയൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് സ്വദേശിയാണ് മരിച്ച 21കാരന്‍. ചെറിയ ലക്ഷണങ്ങളെ തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് വീട്ടിലേക്ക് വന്ന യുവാവ് 27ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വെള്ളിയാഴ്ചതോടെ സ്ഥിതി മോശമാവുകയും ശനിയാഴ്ച മരണം സംഭവിക്കുകയുമായിരുന്നു. മങ്കി പോക്‌സ് ലക്ഷണങ്ങള്‍ കണ്ടതോടെയാണ് സാംപിള്‍ പരിശോധനയ്ക്ക് അയച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here