കോഴിക്കോട്: ഡിസ്ട്രിക്ട് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് നടത്തിയ പരിശോധനയിൽ അഞ്ഞൂറോളം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തു. ഡെപ്യൂട്ടി കമ്മീഷണറുടെ പ്രത്യേക നിർദേശപ്രകാരം
വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം തടയുന്നതിനായി സിറ്റിയിലെ സ്കൂൾ പരിസരങ്ങളിൽ ഡൻസാഫ് രഹസ്യമായി നിരീക്ഷണം നടത്തി വരികയാണ്.
മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന റെയ്ഡിൽ കൊളത്തറ സ്വദേശി കെ.പി. വീട്ടിൽ സഫീർ (30),
കോട്ടാംപറമ്പ് പിലാത്തോട്ടത്തിൽ മീത്തൽ അനിൽ കുമാർ (47)
എന്നിവരാണ് പിടിയിലായത് .

കടയിൽ നിന്നും കൂൾ ലിപ് ഹാൻസ് എന്നിവയാണ് പിടിച്ചെടുത്തത്.
ഡൻസാഫ് അംഗങ്ങളായ മനോജ് എടയേടത്ത്, കെ. അഖിലേഷ്, ജിനേഷ് ചൂലൂർ, അർജുൻ അജിത്ത്, എ.പ്രശാന്ത്കുമാർ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here