കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി നടക്കുന്ന ഹര്‍ ഘര്‍ തിരംഗ (എല്ലാ വീടുകളിലും ത്രിവര്‍ണം) ക്യാമ്പെയിനു പിന്തുണയുമായി 10,000 അപ്പാര്‍ട്ട്‌മെന്റുകളില്‍ സൗജന്യമായി ദേശീയപതാക കിറ്റു നല്‍കുന്ന അസറ്റ് ഹോംസ് പദ്ധതി കേരള നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. കൊച്ചി പനമ്പിള്ളി നഗറിലെ അസറ്റ് സോളിട്ടെയര്‍ 7എ അപ്പാര്‍ട്ടുമെന്റ് ഉടമ മേജര്‍ ജനറല്‍ (റിട്ട.) ടി എം ജോണ്‍ ആദ്യപതാക ഏറ്റുവാങ്ങി.

ദേശീയപതാകയും ബാല്‍ക്കണിയില്‍ അതുയര്‍ത്തുന്നതിനുള്ള സംവിധാനവുമുള്‍പ്പെടുന്നതാണ് കിറ്റ്. ഓഗസ്റ്റ് 13 മുതല്‍ 15 വരെ പതാക ഉയര്‍ത്തത്തക്കവിധം പതിനായിരം ദേശീയപതാകകള്‍ കേരളങ്ങോളമിങ്ങോളമുള്ള അസറ്റ് ഹോംസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച പാര്‍പ്പിട പദ്ധതികളിലെ ഉപയോക്താക്കള്‍ക്കും മറ്റ് ബഹുനില പാര്‍പ്പിട സമുച്ചയങ്ങള്‍ക്കും നല്‍കുമെന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി. പറഞ്ഞു. തങ്ങളുടെ ബാല്‍ക്കണികളില്‍ ഉയര്‍ത്തിയ പതാകയുടെ ചിത്രമെടുത്ത് #Asset2India എന്ന ഹാഷ്ടാഗോടെ ഹര്‍ ഘര്‍ തിരംഗയുടെ വെബ്‌സൈറ്റിലും അസറ്റ് ഹോംസിന്റെ ഫേസ്ബുക്ക് പേജിലും ഇന്‍സ്റ്റഗ്രാം പേജിലും പോസ്റ്റു ചെയ്യാനും താല്‍പ്പര്യപ്പെടുന്നതായി സുനില്‍ കുമാര്‍ പറഞ്ഞു.


LEAVE A REPLY

Please enter your comment!
Please enter your name here