കൊച്ചി: ഫഹദ് ഫാസില്‍ നായകനായ സര്‍വൈവല്‍ ത്രില്ലര്‍ മലയന്‍കുഞ്ഞിന്റെ എക്സ്‌ക്ലൂസീവ് പ്രീമിയര്‍ പ്രൈം വീഡിയോ പ്രഖ്യാപിച്ചു. സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസിലിനൊപ്പം രജിഷ വിജയന്‍, ഇന്ദ്രന്‍സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നാളെ (2022 ഓഗസ്റ്റ് 11) മുതല്‍ പ്രൈം വിഡിയോയില്‍ എക്‌സ്‌ക്ലൂസീവ് സ്ട്രീമീംഗ് ആരംഭിക്കും. ഉരുള്‍പൊട്ടലില്‍ കുടുങ്ങിപ്പോകുന്ന ഒരു മനുഷ്യന്റെ അതിജീവനത്തിന്റെ വൈകാരികമായ കഥയാണ് മലയന്‍കുഞ്ഞ്. മഹേഷ് നാരായണന്‍ എഴുതിയ ഈ ചിത്രത്തിലൂടെ ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം എ.ആര്‍. റഹ്‌മാന്‍ മോളിവുഡിലേക്ക് തിരിച്ചെത്തുന്നു എന്ന സവിശേഷതയുമുണ്ട്.

അമ്മയോടൊപ്പം ശാന്തമായ ജീവിതം നയിക്കുന്ന ഇലക്ട്രോണിക്‌സ് ടെക്‌നീഷ്യനായ അനിലിന്റെ (ഫഹദ്) യാത്രയാണ് മലയന്‍കുഞ്ഞ് എന്ന ചിത്രത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. അയാളുടെ അയല്‍വാസിയുടെ നവജാത ശിശു തന്റെ ഭൂതകാലത്തിലെ അനഭിലഷണീയമായ ഓര്‍മ്മകള്‍ ഉണര്‍ത്തുമ്പോള്‍ അവന്റെ ദിനചര്യകള്‍ താറുമാറാകുന്നു. നിരവധി ഭാവങ്ങളുള്ള ഒരു വ്യക്തി ആണ് അനില്‍, കുഞ്ഞുമായുള്ള അനിലിന്റെ ബന്ധവും ഉരുള്‍പൊട്ടലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ അതിജീവിക്കാനുള്ള അവന്റെ തീവ്രമായ പോരാട്ടവുമാണ് ആഖ്യാനത്തിന്റെ കാതല്‍. വിക്രമിന്റെ വന്‍ വിജയത്തിന് ശേഷം ഫഹദിന്റെ ആദ്യ റിലീസാണ് മലയന്‍കുഞ്ഞ്. തറനിരപ്പില്‍ നിന്ന് 40 അടി താഴ്ചയില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമയില്‍ ഒരു സാധാരണ അതിജീവന കഥയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്ന അതിയാഥാര്‍ത്ഥ്യമായ സീക്വന്‍സുകളാണുള്ളത്.

”ഞാന്‍ ഇതുവരെ അഭിനയിച്ചതില്‍ വെച്ച് ഏറ്റവും കടുപ്പമേറിയ ചിത്രങ്ങളിലൊന്നാണ് മലയന്‍കുഞ്ഞ്. സിനിമയുടെ രണ്ടാം പകുതി ഭൂമിക്കടിയില്‍ 40 അടി താഴ്ചയിലാണ് ഒരുക്കിയിരിക്കുന്നത്, അതിനാല്‍ കുനിഞ്ഞും ഇഴഞ്ഞും നീങ്ങേണ്ട ഒരു സെറ്റ് ഉണ്ടാക്കേണ്ടി വന്നു,” ഫഹദ് ഫാസില്‍ തുടര്‍ന്നു, ”മലയാള സിനിമ ഈ അടുത്ത കാലത്തൊന്നും ഇത്തരമൊരു സിനിമ കണ്ടിട്ടില്ല, എനിക്ക് സന്തോഷമുണ്ട്. പ്രേക്ഷകരും നിരൂപകരും ഞങ്ങളുടെ ശ്രമങ്ങളെ അഭിനന്ദിച്ചു. ഞങ്ങളുടെ വ്യവസായം ആഗോള പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നു, സിയു സൂണ്‍, ജോജി, മാലിക് എന്നിവര്‍ക്ക് ശേഷം പ്രൈം വീഡിയോയുമായുള്ള എന്റെ നാലാമത്തെ സഹകരണത്തില്‍ ഞങ്ങള്‍ ആവേശഭരിതരാണ്. ഈ സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലൂടെ മലയന്‍കുഞ്ഞ് വലിയൊരു പ്രേക്ഷകരിലേക്ക് എത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, പുതിയ ഒരു കൂട്ടം പ്രേക്ഷകരുടെ അഭിപ്രായം കേള്‍ക്കാന്‍ ഇനിയും കാത്തിരിക്കാനാവില്ല.”

സജിമോന്‍ പ്രഭാകര്‍ കൂട്ടിച്ചേര്‍ക്കുന്നു, ”മലയന്‍കുഞ്ഞ് അത്ഭുതപ്പെടുത്തുന്ന ഒരു കഥയാണ്, ഫഹദ് അതില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഒരു മനുഷ്യന്റെ യാത്രയും പ്രകൃതി അവന്റെ ജീവിതത്തില്‍ ഇടപെടുമ്പോള്‍ അവനെ എങ്ങനെ സ്വാധീനിക്കുന്നു എന്നതുമാണ് ചിത്രം പറയുന്നത്. ഭൂഗര്‍ഭ അറയ്ക്ക് സമാനമായ ഒരു സെറ്റ് സൃഷ്ടിക്കുക എന്നതായിരുന്നു ക്രൂവിന്റെ പ്രാഥമിക വെല്ലുവിളി, കൂടാതെ ഒരു വ്യക്തിക്ക് മാത്രം സഞ്ചരിക്കാന്‍ പാകത്തില്‍ 40 അടി താഴ്ചയില്‍ യാഥാര്‍ത്ഥമെന്ന് തോന്നുന്ന ഒരു സെറ്റ് സൃഷ്ടിക്കാന്‍ ടീം രാവും പകലും പ്രയത്‌നിച്ചു. കഠിനമായ സാഹചര്യങ്ങള്‍ക്കിടയിലും ഫഹദ് കാഴ്ചവച്ച മികച്ച പ്രകടനം സിനിമാപ്രേമികളുടെ പ്രശംസ പിടിച്ചുപറ്റി. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഈ ത്രില്ലറിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് അറിയാന്‍ ഞങ്ങള്‍ ഇപ്പോള്‍ കാത്തിരിക്കുകയാണ്.

ഏറ്റവും പുതിയതും എക്സ്‌ക്ലൂസീവുമായ സിനിമകള്‍, ടി.വി. ഷോകള്‍, സ്റ്റാന്‍ഡ്-അപ്പ് കോമഡി, ആമസോണ്‍ ഒറിജിനലുകള്‍, ആമസോണ്‍ പ്രൈം മ്യൂസിക്കിലൂടെ പരസ്യ രഹിത സംഗീതം കേള്‍ക്കല്‍, തിരഞ്ഞെടുത്ത ഉല്‍പന്നങ്ങളുടെ ഇന്ത്യയിലെ ഏറ്റവും വലിയ സൗജന്യവും വേഗത്തിലുള്ളതുമായ ഡെലിവറി, മുന്‍നിര ഡീലുകളിലേക്കുള്ള ആദ്യ ആക്‌സസ്, പ്രൈം റീഡിംഗിനൊപ്പം പരിധിയില്ലാത്ത വായന, പ്രൈം ഗെയിമിംഗിനൊപ്പം മൊബൈല്‍ ഗെയിമിംഗ് ഉള്ളടക്കം എല്ലാം 1499 രൂപയുടെ വാര്‍ഷിക അംഗത്വത്തില്‍ ലഭ്യമാണ്. പ്രൈം വീഡിയോയുടെ മൊബൈല്‍ പതിപ്പ് സബ്സ്‌ക്രൈബ് ചെയ്തും ഉപഭോക്താക്കള്‍ക്ക് മലയന്‍കുഞ്ഞ് കാണാന്‍ കഴിയും. പ്രൈം വീഡിയോ മൊബൈല്‍ എഡിഷന്‍ എന്നത് എയര്‍ടെല്‍ പ്രീ-പെയ്ഡ് ഉപഭോക്താക്കള്‍ക്കായി നിലവില്‍ മൊബൈല്‍ മാത്രം ലഭ്യമാകുന്ന ഒറ്റ യൂസര്‍ പ്ലാനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here