ന്യൂഡല്‍ഹി: കശ്മീരില്‍ ഭീകര പ്രവര്‍ത്തനത്തിന് ഹവാല മാര്‍ഗത്തില്‍ ഫണ്ട് കൈമാറിയ ഡല്‍ഹി സ്വദേശി അറസ്റ്റില്‍. ഡല്‍ഹി പോലീസും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് മുഹമ്മദ് യാസിന്‍ എന്നയാള്‍ അറസ്റ്റിലായത്. ലഷ്‌കറെ തോയിബ, അല്‍ ബാദര്‍ എന്നീ സംഘടനകള്‍ക്കാണ് ഇയാള്‍ പണമയച്ചതെന്ന് പോലീസ് പറയുന്നു.

ഡല്‍ഹി തുര്‍ക്മാന്‍ ഗേറ്റില്‍ വസ്ത്ര വ്യാപാരം നടത്തുകയാണ് മുഹമ്മദ് യാസിന്‍. കശ്മീരില്‍ ഭീകരപ്രവര്‍ത്തനത്തിന് അബ്ദുള്‍ ഹമീദ് മീര്‍ എന്നയാള്‍ വഴി ഇയാള്‍ 10 ലക്ഷം രൂപ കൈമാറിയെന്ന് പോലീസ് കണ്ടെത്തി. ഹവാല ഇടപാടില്‍ മീറിനെ പോലീസ് പിടികൂടിയിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യാസിനിലേക്ക് എത്തിയത്. ഇയാളില്‍ നിന്ന് ഏഴു ലക്ഷം രൂപയും മൊബൈല്‍ ഫോണു പിടിച്ചെടുത്തു.

ഹവാല ഇടപാടുകളുടെ ഇടനിലക്കാരനായാണ് യാസിന്‍ പ്രവര്‍ത്തിക്കുന്നതെന്നും വിദേശത്തുനിന്നും മറ്റും എത്തുന്ന പണം ഇയാള്‍ വഴിയാണ് ഭീകരര്‍ക്ക് പണം എത്തിയിരുന്നതെന്ന് പോലീസ് പറയുന്നു. ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇയാള്‍ വഴി സൂറത്തിലേക്കും മുംബൈയിലേക്കും പണം എത്തിയിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here