കോട്ടയം: സംസ്ഥാന സർക്കാരിനെതിരെ തുറന്നടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും. താൻ റബർ സ്റ്റാംപ് അല്ലെന്നും നിയമവും ഭരണഘടനയും കീഴ്‌വഴക്കങ്ങളും അനുസരിച്ചുമാത്രമേ ബില്ലുകളിൽ ഒപ്പിടുന്ന കാര്യത്തിലടക്കം തീരുമാനമെടുക്കൂ എന്നും മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഇതാേടെ ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പാസാക്കിയ ലോകായുക്താ ബിൽ ഉൾപ്പടെയുള്ളവയിൽ ഒപ്പിടില്ലെന്നും സർക്കാരുമായി ഒരു തുറന്നപോരിനാണ് ഗവർണറുടെ നീക്കമെന്നും ഏറക്കുറെ വ്യക്തമായിരിക്കുകയാണ്.

 

‘ജനാധിപത്യ സർക്കാരിന് ഏത് നിയമം കൊണ്ടുവരാനും ബില്ലുകൾ അവതരിപ്പിക്കാനും അവകാശമുണ്ട്. എന്നാൽ അത് നിയമമാകണമെങ്കിൽ ഞാൻ ഒപ്പിടണം, സർവകലാശാലകളുടെ സ്വയം ഭരണാവകാശം അട്ടിമറിക്കുന്ന ഒന്നിനും കൂട്ടു നിൽക്കില്ല.രാഷ്ട്രീയമായി സർവകലാശാലകളെ കയ്യടക്കാൻ അനുവദിക്കില്ല. നിയമം തകർക്കാൻ സർക്കാർ തന്നെ ശ്രമിക്കുമ്പോൾ കൂട്ടുനിൽക്കാനാവില്ല.സർവകലാശാലകളിലെ സ്വയംഭരണാവകാശം പരിപാവനമാണ്. അതിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ല’- ഗവർണർ വ്യക്തമാക്കി.

 

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യോഗ്യത ഇല്ലാത്ത ബന്ധുക്കളെ സർവകലാശാലകളിൽ നിയമിക്കാൻ അനുവദിക്കില്ലെന്ന പറഞ്ഞ ഗവർണർ മുഖ്യമന്ത്രിയുടെ അറിവില്ലാതെ സ്റ്റാഫംഗത്തിന്റെ ബന്ധുവിന് എങ്ങനെ നിയമനം കിട്ടുമെന്ന ചോദ്യം ഉന്നയിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here