കൊച്ചി: കേരളത്തിലെ പ്രമുഖരെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടുവെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). പ്രതികളുടെ കസ്റ്റഡി അപേക്ഷയിലാണ് എന്‍.ഐ.എ ഇക്കാര്യം കോടതിയില്‍ അറിയിച്ചത്. പ്രതികളില്‍ നിന്നും പിടിച്ചെടുത്ത രേഖകളില്‍ നിന്ന് ഇതിനുള്ള തെളിവ് ലഭിച്ചുവെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നു.

കേസിലെ 11 പ്രതികളെ ഇന്ന് കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി. കോടതിയിലേക്ക് കയറ്റുന്നതിനിടെ പ്രതികള്‍ കോടതി വളപ്പില്‍ മുദ്രാവാക്യം വിളിച്ചു. ഇത് ആവര്‍ത്തിക്കരുതെന്ന് കോടതി താക്കീത് നല്‍കി. 11 പ്രതികളെയാണ് ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. ഇവരെ ഏഴ് ദിവാസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു.

പോപ്പുലര്‍ ഫ്രണ്ട് പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടുവെന്നും സംഘടനയ്ക്ക് വിദേശത്തുനിന്ന് ഹവാല വഴി 120 കോടി രൂപ എത്തിയെന്നും ഇ.ഡി നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here