തിരുവനന്തപുരം : കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിലെ അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 281 കേസുകള്‍ റജിസ്റ്റര്‍ ചെയ്തെന്നു പൊലീസ് അറിയിച്ചു. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1,013 പേര്‍ അറസ്റ്റിലായി. 819 പേരെ കരുതല്‍ തടങ്കലിലാക്കി. 

വിശദവിവരങ്ങൾ (മേഖല, റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്നീ ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 24, 40, 151

തിരുവനന്തപുരം റൂറല്‍  – 23, 113, 22

കൊല്ലം സിറ്റി – 27, 169, 13

കൊല്ലം റൂറല്‍ – 12, 71, 63

പത്തനംതിട്ട – 15, 109, 2

ആലപ്പുഴ – 15, 19, 71

കോട്ടയം – 28, 215, 77

ഇടുക്കി – 4, 0, 3

എറണാകുളം സിറ്റി – 6, 4, 16 

എറണാകുളം റൂറല്‍ – 17, 17, 22

തൃശൂര്‍ സിറ്റി -10, 2, 14

തൃശൂര്‍ റൂറല്‍ – 4, 0, 10

പാലക്കാട് – 6, 24, 36

മലപ്പുറം – 34, 123, 128

കോഴിക്കോട് സിറ്റി – 7, 0, 20  

കോഴിക്കോട് റൂറല്‍ – 8, 8, 23

വയനാട് – 4, 26, 19

കണ്ണൂര്‍ സിറ്റി  – 25, 25, 86

കണ്ണൂര്‍ റൂറല്‍ – 6, 10, 9

കാസർകോട് – 6, 38, 34

ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക അക്രമമാണുണ്ടായത്. കെഎസ്ആർടിസി ബസുകളും ലോറികളും ഉൾപ്പെടെ നൂറുകണക്കിനു വാഹനങ്ങൾക്കു നേരെ കല്ലേറുണ്ടായി. പലയിടത്തും കടകളും സ്ഥാപനങ്ങളും അടിച്ചുതകർത്തു. കെഎസ്ആർടിസിയുടെ 8 ഡ്രൈവർമാർ ഉൾപ്പെടെ 24 പേർക്കു പരുക്കേറ്റു. പോപ്പുലർ ഫ്രണ്ട് ഓഫിസുകളിൽ എൻഐഎ രാജ്യവ്യാപകമായി റെയ്ഡ് നടത്തുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു ഹർത്താൽ.

LEAVE A REPLY

Please enter your comment!
Please enter your name here