തിരുവനന്തപുരം :തലസ്ഥാനത്തുനിന്ന് എറണാകുളത്തേക്ക് വേഗത്തിൽ എത്തുന്നതിനും തിരികെ വരുന്നതിനും ജനശതാബ്ദി ട്രെയിൻ മോഡലിൽ കെഎസ്ആർടിസി ‘എൻഡ് ടു എൻഡ്’ ലോഫ്ലോർ എസി സർവീസ് ആരംഭിക്കുന്നു. ഈ ബസിൽ കണ്ടക്ടർ ഉണ്ടാകില്ല. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ആദ്യമായാണ് കണ്ടക്ടർ ഇല്ലാതെ സർവീസ് നടത്തുന്നത്.

അവധി ദിവസങ്ങളിൽ ഒഴികെ രാവിലെ 5.10ന് തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച് 9.40ന് എറണാകുളത്ത് എത്തുന്ന രീതിയിലാണ് ബസിന്റെ യാത്ര ക്രമീകരിച്ചിരിക്കുന്നത്. വൈകിട്ട് 5.20ന് എറണാകുളത്തുനിന്ന് തിരിച്ച് രാത്രി 9.50ന് തിരുവനന്തപുരത്ത് എത്തും. ഈ സർവീസിനു വേണ്ടി പുഷ് ബാക്ക് സീറ്റുള്ള രണ്ട് ബസുകൾ അനുവദിച്ചിട്ടുണ്ട്.

ബസുകൾ യാത്രക്കാരെ കയറ്റുന്നതിനായി കൊല്ലം അയത്തിൽ ഫീഡർ സ്റ്റേഷനിലും ആലപ്പുഴ കൊമ്മാടി ഫീഡർ സ്റ്റേഷനിലും ഒരു മിനിറ്റ് വീതം നിർത്തും. മറ്റൊരു സ്ഥലത്തും സ്റ്റോപ്പുണ്ടാവില്ല. ഞായറാഴ്ച മുതൽ ഓൺലൈൻ വഴി യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. അര മണിക്കൂർ മുൻപ് തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്നും, കൊല്ലം അയത്തിൽ, ആലപ്പുഴ കൊമ്മാടി ഫീഡർ സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്നും ടിക്കറ്റ് വാങ്ങാനുള്ള സൗകര്യവുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here