തൃപ്രയാര്‍: പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളിലെ വര്‍ത്തമാനകാല വെല്ലുവിളികള്‍ക്ക് ഉത്തരം കണ്ടെത്താനും പദ്ധതികള്‍ രൂപീകരിച്ച് സാമൂഹ്യപിന്തുണയോടെ നടപ്പാക്കാനുമായി ജീവിതത്തിന്‍റെ നാനാതുറകളിലുള്ളവരെ പങ്കെടുപ്പിച്ച് ആല്‍ഫ പാലിയേറ്റീവ് കെയര്‍ നടത്തുന്ന 6 ശില്‍പ്പശാലകളില്‍ ആദ്യത്തേതിന് തൃപ്രയാറില്‍ തുടക്കമായി. നാട്ടിക എസ്.എന്‍.ഹാളില്‍ നടന്ന ശില്‍പ്പശാലയില്‍ ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ.എം.നൂര്‍ദീന്‍ അധ്യക്ഷത വഹിച്ചു. നാട്ടിക എം.എല്‍.എ സി.സി.മുകുന്ദന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.ആര്‍.ദിനേശന്‍, ചാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ഇന്ദുലാല്‍, ആല്‍ഫ ഗവേണിംഗ് കൗണ്‍സില്‍ അംഗം കെ.എ.കദീജാബി, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ശില്‍പ്പശാല സംഘാടക സമിതി കണ്‍വീനര്‍ എ.എ.ആന്‍റണി സ്വാഗതവും ജോയിന്‍റ് കണ്‍വീനര്‍ രാമചന്ദ്രന്‍ പള്ളിയില്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് നടന്ന ശില്‍പ്പശാലയില്‍ ജീവിതാന്ത്യ പരിചരണത്തെക്കുറിച്ച് ആല്‍ഫ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജോസ് ബാബു, ചലനശേഷി പരിമിതപ്പെട്ടവര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ചീഫ് ഫിസിയോതെറാപ്പിസ്റ്റ് എം.എം.സുര്‍ജിത്, ഡയാലിസിസ് ആവശ്യമുള്ളവര്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് ഡയാലിസിസ് കൗണ്‍സില്‍ പ്രസിഡന്‍റ് അഡ്വ. പി.എഫ്. ജോയ് തുടങ്ങിയവര്‍ സെഷനുകള്‍ നയിച്ചു. തുടര്‍ന്ന് വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍, പി.ആര്‍.ഒ. താഹിറ മുജീബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Photo caption……
തൃപ്രയാര്‍ നാട്ടിക എസ്.എന്‍.ഹാളില്‍ ആല്‍ഫ പാലിയേറ്റീവ് കെയര്‍ സംഘടിപ്പിച്ച പാലിയേറ്റീവ് കെയര്‍ ശില്‍പ്പശാല നാട്ടിക എം.എല്‍.എ സി.സി.മുകുന്ദന്‍ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.ആര്‍.ദിനേശന്‍, ആല്‍ഫ. ചെയര്‍മാന്‍ കെ.എം.നൂര്‍ദീന്‍ തുടങ്ങിയവര്‍ സമീപം.

LEAVE A REPLY

Please enter your comment!
Please enter your name here