തിരുവനന്തപുരം: മുഖ്യമന്ത്രിയൂം മന്ത്രിമാരും നടത്തുന്ന യൂറോപ് പര്യടനം ഗവര്‍ണറെ ഔദ്യോഗികമായി അറിയിക്കാത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് രാജ്ഭവന്‍. മുഖ്യമന്ത്രി വിദേശ പര്യാടനത്തിന് പോകുമ്പോള്‍ ഗവര്‍ണറെ സന്ദര്‍ശിച്ച് വിവരം അറിയിക്കുകയോ കത്ത് വഴി അറിയിക്കുകയോ ചെയ്യുകയാണ് പതിവ്. എന്നാല്‍ ഇത്തവണ മുഖ്യമന്ത്രിയുടെ യാത്രാ വിവരം ഇന്നലെ കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കവേയാണ് അറിയിച്ചത്. ഇതാണ് ഗവര്‍ണറുടെ അതൃപ്തിക്കിടയാക്കിയത്.

മുഖ്യമന്ത്രിയും മന്ത്രിമാരായ പി.രാജീവ്, അബ്ദുള്‍ റഹ്മാനും നോര്‍വേ, ഇംഗ്ലണ്ട്, വെല്‍സ് എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തുന്നത്. ഇന്നു പുലര്‍ച്ചെ മൂന്നരയോടെ സംഘം യാത്ര തിരിച്ചു. വെല്‍സില്‍ മന്ത്രി വീണ ജോര്‍ജ് എത്തും.

ഒന്നിന് ഡല്‍ഹി വഴി ഫിന്‍ലന്റിലേക്കാണ് പോകാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില വഷളായതോടെ യാത്ര മാറ്റിവയ്ക്കുകയായിരുന്നു.

വിവിധ രാജ്യങ്ങളിലെ കായിക, ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായ കേന്ദ്രങ്ങളില്‍ പഠനയാത്ര നടത്തുന്ന മന്ത്രിസംഘം ലണ്ടനില്‍ ലോക കേരള സഭയുടെ റീജിണല്‍ കോണ്‍ഫറന്‍സിലും പങ്കെടുക്കുന്നു.

അതിനിടെ, ഫിന്‍ലന്റില്‍ എത്തിയ ഉദ്യോഗസ്ഥ സംഘം അധികൃതരുമായി ചര്‍ച്ച നടത്തി. സംഘം ഇന്ന് നോര്‍വേയിലെത്തി മന്ത്രിസഘത്തിനൊപ്പം ചേരും.

LEAVE A REPLY

Please enter your comment!
Please enter your name here