ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ജയില്‍ മേധാവി ഹേമന്ദ് കുമാര്‍ ലോഹി (57)യെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. വീട്ടുജോലിക്കാരനായ യാസിര്‍ അഹമ്മദ് (23)യെ ആണ് പിടികൂടിയത്. കടുത്ത വിഷാദ രോഗത്തിന് അടിമയാണ് ഇയാളെന്ന് പോലീസ് പറയുന്നു.

ആറു മാസം മുന്‍പാണ് ഹേമന്ദിന്റെ വീട്ടില്‍ ഇയാള്‍ ജോലിക്കാരനായി എത്തിയത്. ഓഗസ്റ്റിലാണ് ഹേമന്ദ് ജയില്‍ മേധാവിയാകുന്നത്. സ്വന്തം വീട്ടില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സുഹൃത്തിന്റെ വീട്ടിലാണ് ഹേമന്ദ് താമസിച്ചിരുന്നത്.

ഇന്നലെ രാത്രിയാണ് ഹേമന്ദിനെ കൊലപ്പെടുത്തിയ ശേഷം യാസിര്‍ അഹമ്മദ് ഒളിവില്‍ പോയത്. കെച്ചപ്പ് കുപ്പികൊണ്ട് കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കാനും ശ്രമം നടന്നു. മുറിയില്‍ നിന്ന് തീയാളുന്നത് കണ്ട സെക്യുരിറ്റി ജീവനക്കാരന്‍ എത്തി പരിശോധിക്കുമ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ഇതിനകം മുറി അകത്തുനിന്ന് പൂട്ടി യാസിര്‍ അഹമ്മദ് രക്ഷപ്പെട്ടിരുന്നു.

യാസിറിന്റെ ഡയറി പരിശോധിച്ച പോലീസിന് അയാള്‍ കടുത്ത വിഷാദരോഗിയാണെന്നതിന്റെ സൂചനകളും ലഭിച്ചു. ”പ്രിയ മരണമേ.. എന്റെ ജീവിതത്തിലേക്ക് കടന്നു വരൂ…’ എന്നാണ് ഡയറിയിലെ ഒരു കുറിപ്പ്. ”എനിക്കുള്ളത് മോശം ദിവസം, മോശം ആഴ്ച, മാസം, വര്‍ഷം, ജീവിതം ആണ്. അതില്‍ ഞാന്‍ ഏറെ ദുഃഖിതനാണ്.” എന്നതാണ് മറ്റൊരു കുറിപ്പ്.

ചില ഹിന്ദി ഗാനങ്ങളും ഡയറിയില്‍ എഴുതിയിട്ടുണ്ട്. അതില്‍ ഒന്നിന്റെ തലക്കെട്ട് ‘എന്നെ മറക്കൂ’ എന്നാണ്. ‘ഞാന്‍ എന്റെ ജീവിതം വെറുക്കുന്നു’, ‘ജീവിതം വ്യാകുലമാണ്’.. മൈ ലൈഫ് 1%, ലൗ 0%, ടെന്‍ഷന്‍ 90%, ദുഃഖം 99%, വ്യാജ പുഞ്ചിരി 100% എന്ന ഒരു ചാര്‍ട്ടും ഡയറിയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here