ലോക കേരളസഭയുടെ മേഖലാ സമ്മേളനങ്ങള്‍ സര്‍ക്കാര്‍ ചെലവിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ രാജ്യങ്ങളിലെയും പ്രവാസി മലയാളികളാണ് സമ്മേളനങ്ങളുടെ ചെലവ് വഹിക്കുന്നതെന്നും ലണ്ടനിലെ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി അറിയിച്ചു. സമ്മേളന ചെലവുമായി ബന്ധപ്പെട്ട് പ്രതിപക്ഷമുള്‍പ്പെടെ വിവാദങ്ങള്‍ ഉയര്‍ന്നതോടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രവാസികളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനും അവര്‍ക്ക് മെച്ചപ്പെട്ട സേവനവേതനം ഉറപ്പാക്കുന്നതിനും ഫലപ്രദമായ കുടിയേറ്റ നിയമം അനിവാര്യമാണെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.പ്രവാസികളുടെ പൊതുവായ പ്രശ്‌നങ്ങള്‍ക്ക് പുറമേ വ്യത്യസ്ത വിഭാഗങ്ങളിലുള്ളവരുടെ പ്രശ്ങ്ങള്‍ കൂടി കേള്‍ക്കാനും പരിഹരിക്കാനും ലക്ഷ്യം വച്ചു കൊണ്ടാണ് മേഖലാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഇത്തരത്തിലുള്ള രണ്ടാമത്തെ സമ്മേളനമാണ് ലണ്ടനില്‍ നടക്കുന്നത്. ആദ്യ മേഖലാ സമ്മേളനം 2019ല്‍ യുഎഇ ല്‍ നടന്നിരുന്നു.

 

മന്ത്രി പി.രാജീവും ചീഫ്സെക്രട്ടറി വി.പി.ജോയി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ലോക കേരള സഭയുടെ നേതൃത്വത്തില്‍ പ്രവാസി സഹകരണവും ഇടപെടലുകളും വര്‍ധിപ്പിക്കുവാന്‍ ലക്ഷ്യമിട്ടാണ് മേഖലാ സമ്മേളനങ്ങള്‍ ചേരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here