രണ്ട് കുട്ടികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇതില്‍ സഹല്‍ എന്ന വിദ്യാര്‍ത്ഥിയുടെ ചെവിക്ക് സാരമായ പരിക്കേറ്റു. കേള്‍വിക്ക് തകരാറുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. സഹല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കണ്ണൂര്‍: ശീകണ്ഠാപുരം സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദ്ദനം. മടി നീട്ടി വളര്‍ത്തിയതിനും ഷര്‍ട്ടിന്റെ ബട്ടന്‍സുകള്‍ മുഴുവന്‍ ഇട്ടുവെന്നും പറഞ്ഞാണ് മര്‍ദ്ദനം.

രണ്ട് കുട്ടികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇതില്‍ സഹല്‍ എന്ന വിദ്യാര്‍ത്ഥിയുടെ ചെവിക്ക് സാരമായ പരിക്കേറ്റു. കേള്‍വിക്ക് തകരാറുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. സഹല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

മര്‍ദ്ദനത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ പോലീസ് ഇടപെട്ടിട്ടുണ്ട്. മര്‍ദ്ദനമേറ്റ കുട്ടികളുടെ മാതാപിതാക്കളെയും മര്‍ദ്ദിച്ച കുട്ടികളെയും പോലീസ് സ്‌റ്റേഷനിലേക്ക വിളിപ്പിച്ചു. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരും പരാതി നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here