കോഴിക്കോട് : പ്രമുഖ കമ്പ്യൂട്ടർ വിദ്യാഭ്യാസ ശൃഖലയായ ജി ടെക്കിൽ ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എ ബി എം എ സർട്ടിഫിക്കേഷൻ കോഴ്സ് ആരംഭിച്ചു.ഇത് സംബന്ധിച്ച് ധാരണ പത്രം മലബാർ പാലസിൽ നടന്ന ചടങ്ങിൽ എ ബി എം എ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ പോൾ റോസ് വെയറിൽ നിന്നും ജി ടെക് സി എം ഡി മെഹറൂഫ് മണലൊടി ഏറ്റുവാങ്ങി. ജി ടെക് വേണ്ട ട്ടോ ഡ്രഗ്സ് പണി കിട്ടും എന്ന ആന്റി ഡ്രഗ്സ് ക്യാമ്പയിൻ മന്ത്രി അഹമദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. ജി സൂ കലോത്സവം ലോഗോ പ്രകാശനം ഗ്യാൻ ബീഹാർ യൂണിവേഴ്സിറ്റി ഡെപ്യൂട്ടി ഡയറക്ടർ ഡോ. അമിത് ശർമ്മ നിർവ്വഹിച്ചു. ഡോ.ഷാഹുൽ ഹമീദ്, അസി കമ്മീഷണർ എ ഉമേഷ്, എ ജി എം തുളസീധരൻ പിള്ള , വൈസ് പ്രസിഡന്റ് ദീപക് പടിയത്ത്, മാർക്കറ്റിംഗ് മാനേജർ അൻവർ സാദിഖ് എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here