Eldhose Kunnappilly. Photo courtesy: PerumbavoorMLA/ Facebook

ന്യുഡല്‍ഹി: പീഡനക്കേസില്‍ പെട്ട എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ കെപിസിസിക്ക് വിദശീകരണം നല്‍കിയെന്ന് പ്രസിഡന്റ് കെ.സുധാകരന്‍. ഇന്നാണ് അഭിഭാഷകന്‍ വഴി വിശദീകരണം കെപിസിസി ഓഫീസില്‍ എത്തിയത്. എന്താണ് വിശദീകരണമെന്ന് അറിയില്ല. താന്‍ നാളെ തിരുവനന്തപുരത്ത് എത്തിയ ശേഷേേ വിശദീകരണ കത്ത് പൊട്ടിച്ച് വായിക്കൂവെന്നും സുധാകരന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

എല്‍ദോസിന് ജാമ്യം കിട്ടിയാലും ഇല്ലെങ്കിലും അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണത്തിന്റെ ഗൗരവം കണക്കിലെടുത്ത് നടപടി സ്വീകരിക്കും. അദ്ദേഹം എവിടെയാണെന്ന് അറിയില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കിട്ടിയില്ലെന്നും സുധാകരന്‍ പറഞ്ഞു.

 

എല്‍ദോസിന് ​കെപിസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇന്നാണ് വിശദീകരണം നല്‍കേണ്ടതിന്റെ അവസാന ദിവസം.

LEAVE A REPLY

Please enter your comment!
Please enter your name here