കേസുമായി ബന്ധപ്പെട്ട് കെപിസിസിക്ക് വിശദീകരണം നല്‍കിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റിനെ വിളിച്ചിരുന്നു. മൂടുപടത്തില്‍ ജീവിക്കുന്നയാളല്ല. താന്‍ മാറിനിന്നിട്ടില്ല. കോടതിയുടെ മുന്നില്‍ തന്നെയായിരുന്നുവെന്നും എല്‍ദോസ്

മൂവാറ്റുപുഴ: പീഡനക്കേസില്‍ താന്‍ നിരപരാധിയാണ്. അത് തെളിയിക്കുമെന്നും പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി. പോലീസിന് ഏത് വകുപ്പു വേണമെങ്കിലും ചുമത്താം. കോടതിയില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസമാണെന്നും എല്‍ദോസ് പറഞ്ഞു. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് മൂവാറ്റുപുഴയിലെ വീട്ടില്‍ തിരിച്ചെത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടതിജ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് 11 ദിവസത്തെ ഒളിവു ജീവിതം അവസാനിപ്പിച്ചാണ് എല്‍ദോസ് ഇന്നു രാവിലെ വീട്ടില്‍ പ്രത്യക്ഷപ്പെട്ടത്. നാളെ കോടതിയില്‍ എത്തി ജാമ്യ നടപടി പൂര്‍ത്തിയാക്കും. കേസുമായി ബന്ധപ്പെട്ട് കെപിസിസിക്ക് വിശദീകരണം നല്‍കിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റിനെ വിളിച്ചിരുന്നു. മൂടുപടത്തില്‍ ജീവിക്കുന്നയാളല്ല. താന്‍ മാറിനിന്നിട്ടില്ല. കോടതിയുടെ മുന്നില്‍ തന്നെയായിരുന്നുവെന്നും എല്‍ദോസ് ഒരു ചാനലിനോട് പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here