കാസര്‍കോട്: ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍മാരുടെ രാജി ആവശ്യപ്പെട്ട വിഷയത്തില്‍ യുഡിഎഫിലോ ലീഗിലോ ഭിന്നാഭിപ്രായമില്ലെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഗവര്‍ണര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കില്ല. പ്രതിപക്ഷ നേതാവും ഗവര്‍ണറുടെ നിലപാടുകളെ വിമര്‍ശിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘യുഡിഎഫിലോ ലീഗിലോ അഭിപ്രായ വ്യത്യാസമില്ല. ഗവര്‍ണറുടെ എല്ലാ നിലപാടുകളെയും യുഡിഎഫും ലീഗും അനുകൂലിച്ചിട്ടില്ല. വിഷയസംബന്ധമായാണ് നിലപാടുകളെടുത്തത്. സര്‍വകലാശാല പ്രവര്‍ത്തനങ്ങളിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ ഇടപെടലുകളെ ശക്തമായി എതിര്‍ക്കും പ്രതിഷേധിക്കും. ഇത് ജനാധിപത്യപരമായിരിക്കും. ഗവര്‍ണര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കില്ല. വിസിമാരോട് രാജി ആവശ്യപ്പെട്ട ഗവര്‍ണര്‍ ആ സ്ഥാനത്തേക്ക് ആരെയൊക്കെയോ നിയമിച്ചേക്കും എന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു ആ അവസ്ഥയിലാണ് ലീഗ് നേതാക്കള്‍ പ്രതികരിച്ചത്. ആരെയാണ് നിയമിക്കുക എന്ന് പറയാന്‍ പറ്റില്ലല്ലോ. അങ്ങനെ വന്നാല്‍ എല്ലാ യൂണിവേഴ്‌സിറ്റികളിലും കേന്ദ്രത്തിന്റെ നോമിനികളാകും വരിക. അദ്ദേഹത്തിന്റെ പുറപ്പാട് എന്താണെന്നതില്‍ സ്വാഭാവികമായും ആശങ്കയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഗവര്‍ണറിനെതിരെ പ്രതികരിച്ചത്’, കുഞ്ഞാലിക്കുട്ടി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here