തിരുവനന്തപുരം: രണ്ട യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാര്‍ക്ക് കൂടി രാജ്ഭവന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ശ്രീനാരായണ ഓപ്പണ്‍, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വി.സിമാര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇരുവരുടെയും നിയമനങ്ങളില്‍ യുജിസി ചട്ടങ്ങളുടെ ലംഘനമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.

നിയമനത്തില്‍ യുജിസി ചട്ടലംഘനമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സാങ്കേതിക സര്‍വകലാശാല വി.സിയുടെ നിയമനം കഴിഞ്ഞ ദിവസം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെ ഒമ്പത് വി്‌സിമാരുടെ രാജി ആവശ്യപ്പെട്ട് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വി.സിമാരുടെ ഹര്‍ജിയില്‍ അടിയന്തരമായി ഇടപെട്ട ഹൈക്കോടതി വി.സിമാര്‍ക്ക് സാവകാശം നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here