തിരുവനന്തപുരം: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിലെ മുന്‍നിര കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ ബാങ്കിംഗ് സൗകര്യങ്ങളുടേയും കടപ്പത്രങ്ങളുടേയും ദീര്‍ഘകാല റേറ്റിംഗ് ക്രിസില്‍ എഎയിലേയ്ക്കു ഉയര്‍ത്തി. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിലെ മറ്റ് പ്രമുഖ കമ്പനികളായ മുത്തൂറ്റ് മൈക്രോഫിന്‍, മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസ്, മുത്തൂറ്റ് ഹൗസിംഗ് ഫിനാന്‍സ് കമ്പനി എന്നിവയുടെ റേറ്റിംഗുകളും ക്രിസില്‍ എ+ലേയ്ക്ക് ഉയര്‍ത്തിയിട്ടുണ്ട്. 

ഗ്രൂപ്പിന്റെ മൂലധനാടിത്തറയുടെ വളര്‍ച്ചയും വരുമാനത്തിലെ പ്രതീക്ഷിത വര്‍ധനയും കണക്കിലെടുത്താണ് ക്രിസില്‍ റേറ്റിംഗുകള്‍ ഉയര്‍ത്തിയിരിക്കുന്നതെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ചെയര്‍മാന്‍ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു. ഗ്രൂപ്പ് കമ്പനികളായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മുത്തൂറ്റ് മൈക്രോഫിനാന്‍സ് എന്നിവയുടെ മൂലധനാടിത്തറയാണ് വികസിച്ചത്. ഇതേത്തുടര്‍ന്ന് 2021ലെ 3595 കോടിയില്‍ നിന്ന് ഗ്രൂപ്പിന്റെ ഏകീകൃത മൊത്ത ആസ്തി (കണ്‍സോളിഡേറ്റഡ് നെറ്റ് വര്‍ത്ത്) 2023 ആദ്യപാദത്തില്‍ 4393 കോടിയായി വര്‍ധിച്ചിരുന്നു.

മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ് തനിച്ചുള്ള ലാഭക്ഷമതയും കഴിഞ്ഞ 2-3 പാദങ്ങളായി സ്ഥിരമായി വളര്‍ച്ച കാണിക്കുന്നുണ്ട്. ശാഖകളുടെ ഉല്‍പ്പാദനക്ഷമതയിലെ വര്‍ധന, പ്രവര്‍ത്തനച്ചെലവില്‍ സ്ഥിരമായി കുറവു വരുന്നത്, ധനലഭ്യതിയലെ താഴ്ന്ന പലിശനിരക്കുകകള്‍ എന്നിവയാണ് ഇതിനു കാരണമായത്. പ്രധാന ശക്തിമേഖലയായ ഗോള്‍ഡ് ലോണ്‍ വിഭാഗത്തിലെ മികച്ച പ്രകടനവും ശക്തമായ വിപണിനിലയുമാണ് പുതിയ റേറ്റിംഗുകളില്‍ പ്രതിഫലിക്കുന്നത്.

അസറ്റ്‌സ് അണ്ടര്‍ മാനേജ്‌മെന്റ് (എയുഎം), കോവിഡിന്റെ വെല്ലുവിളികള്‍ക്കിടയിലും ആസ്തികളുടെ മികച്ച ഗുണനിലവാരം എന്നിവയുടെ തുടര്‍ച്ചയായ വളര്‍ച്ചയാണ് ഇതിന്റെ സൂചനകള്‍. ഗോള്‍ഡ് രംഗത്ത് പ്രൊമോട്ടര്‍മാര്‍ക്കുള്ള ദീര്‍ഘകാല അനുഭവസമ്പത്തും വിപണിയില്‍ കമ്പനിക്കുള്ള സുസ്ഥാപിതനിലയും വൈവിധ്യമാര്‍ന്ന സേവനനിരയുമാണ് റേറ്റിംഗ് ഉയര്‍ച്ചയ്ക്കുള്ള കാരണങ്ങള്‍.

ഉപയോക്താക്കള്‍ക്ക് ഗ്രൂപ്പ് കമ്പനികളിലുള്ള ഉറച്ച വിശ്വാസമാണ് ഇതെല്ലാം കാണിക്കുന്നതെന്ന് തോമസ് ജോണ്‍ മുത്തൂറ്റ് ചൂണ്ടിക്കാട്ടി. പുതിയ റേറ്റിംഗുകളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ മികച്ച ഭാവിയിലേയ്ക്കാണ് ഗ്രൂപ്പ് കമ്പനികള്‍ ഉറ്റുനോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here