അമ്പലപ്പുഴ സ്വദേശി രാജേഷിനെയാണ് ഇന്നലെ വൈകിട്ടോടെ അമ്പലപ്പുഴയില്‍ നിന്ന് അരൂര്‍ പോലീസ് പിടികൂടിയത്.

ആലപ്പുഴ: അരൂര്‍ ശ്രീകുമാരവിലാസം ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതി ഒരു ദിവസത്തിനുള്ളില്‍ പിടിയില്‍. അമ്പലപ്പുഴ സ്വദേശി രാജേഷിനെയാണ് ഇന്നലെ വൈകിട്ടോടെ അമ്പലപ്പുഴയില്‍ നിന്ന് അരൂര്‍ പോലീസ് പിടികൂടിയത്.

ക്ഷേത്രത്തിന്റെ ശ്രീകോവിലിനു മുന്നിലെത്തിയ മോഷ്ടാവ് നടയില്‍ തൊട്ട് തൊഴുത് പ്രാര്‍ത്ഥിച്ച ശേഷം ശ്രീകോവിലിന്റെ പൂട്ട തകര്‍ത്ത് മോഷണം നടത്തുകയായിരുന്നു. പ്രതിഷ്ഠയായ സുബ്രഹ്മണ്യസ്വാമിക്ക് ചാര്‍ത്തുന്ന പത്ത് പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളും വെള്ളി രൂപങ്ങളും മറ്റുമാണ് മോഷ്ടിച്ചത്.

വെള്ളിയാഴ്ച പുലര്‍ച്ചെ 12.55 ഓടെ ക്ഷേത്രത്തിനുള്ളില്‍ കടന്ന പ്രതി നാലമ്പലത്തിനുള്ളില്‍ ഒരു മണിക്കൂറോളം ചെലവഴിച്ചു. തുടര്‍ന്ന് ശ്രീകോവിലിനു മുന്നില്‍ പ്രാര്‍ത്ഥിച്ച ശേഷം അകത്തുകയറുന്നതിന്റെ ദൃശ്യം ഭിച്ചിരുന്നു. കാവിമുണ്ടും നീല ഷര്‍ട്ടുമായിരുന്നു മോഷ്ടാവ് ധരിച്ചിരുന്നത്. ആളെ തിരിച്ചറിയാതിരിക്കാന്‍ മുഖംമൂടിയും ധരിച്ചിരുന്നു.

അഞ്ചരപ്പവന്‍ തൂക്കം വരുന്ന കിരീടം, മൂന്നു പവന്റെ നെക്ലേസ്, ഒന്നരപ്പവന്റെ കുണ്ഡലം എന്നിവയാണ് നഷ്ടമായതെന്ന് കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here