രാത്രി പലവട്ടം ഒരാള്‍ വീടിന്റെ പരിസരത്ത് എത്തിയിരുന്നുവെന്ന് കണ്ടെത്തി. രാത്രി പതിനൊന്നരയ്ക്ക മടങ്ങിപ്പോയ അയാള്‍ പുലര്‍ച്ചെയും എത്തി പൂട്ടു തകര്‍ക്കുകയായിരുന്നു.

തിരുവനന്തപുരം: മ്യൂസിയത്തില്‍ പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീയെ ആക്രമിച്ച പ്രതി അന്നേ ദിവസം മറ്റൊരു വീട്ടില്‍ കയറിയും അതിക്രമത്തിന് ശ്രമിച്ചിരുന്നതായി സൂചന. പുര്‍ച്ചെ മൂന്നരയ്ക്ക് ഒരാള്‍ കുറവന്‍മകാണത്തെ വീട്ടില്‍ കയറി പൂട്ട് തകര്‍ത്തതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്.

സ്ത്രീയെ അതിക്രമിച്ചയാളുടെ രേഖാചിത്രം കണ്ടതോടെയാണ് വീട്ടുകാര്‍ക്ക് സംശയം തോന്നിയത്. ഒരു കാമറ തിരിച്ചുവച്ചതായി ശ്രദ്ധയില്‍ പെട്ടതോടെസിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. രാത്രി പലവട്ടം ഒരാള്‍ വീടിന്റെ പരിസരത്ത് എത്തിയിരുന്നുവെന്ന് കണ്ടെത്തി. രാത്രി പതിനൊന്നരയ്ക്ക മടങ്ങിപ്പോയ അയാള്‍ പുലര്‍ച്ചെയും എത്തി പൂട്ടു തകര്‍ക്കുകയായിരുന്നു.

രേഖാചിത്രത്തില്‍ കാണുന്നയാള്‍ക്ക് തന്നെ ആക്രമിച്ചയാളുമായി രൂപസാദൃശ്യമുണ്ടെന്ന് യുവതി പറഞ്ഞു. യുവതി പരാതി നല്‍കി മൂന്നു ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ പോലീസിനായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here