കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും ഇടതുപക്ഷ സർക്കാരും തമ്മിലുള്ള പോരാട്ടത്തിന് ഇതുവരെ അയവുവന്നിട്ടില്ല. സർവ്വകലാശാലാ വിസി നിയമനവുമായി ബന്ധപ്പെട്ടാണ് ഗവർണ്ണർ സർക്കാർ പോരിന് തുടക്കമായത്. കണ്ണൂർ സർവ്വകലാശാലാ വി സി യായിരുന്ന ഡോ രവീന്ദ്രനെ കാലാവധിക്ക് ശേഷം വീണ്ടും നിയമിക്കാനായി സർക്കാർ നടത്തിയ അമിതാവേശമാണ് ഗവർണ്ണർ ആരിഫി മുഹമ്മദ്ഖാനുമായി പോരാട്ടത്തിലേക്ക് ചെന്നെത്തിച്ചത്. സർവ്വകലാശാല ചാൻസിലർപദവിയിൽ ഗവർണ്ണറാണ്. എന്നാൽ വി സി നിയമനത്തിലും സിൻഡിക്കേറ്റിന്റെ രാഷ്ട്രീയ നിലപാടും ആരിഫ് മുഹമ്മദ് ഖാൻ എതിർത്തുകൊണ്ട് രംഗത്തെത്തിയിരുന്നു.

2022 ജനവരിലിയിലാണ് ഈ വിഷയം ഉണ്ടായത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഗവർണർക്ക് കത്തുനൽകിയിരുന്നു. എന്നാൽ സർക്കാർ തീരുമാനം നടപ്പാക്കാൻ ഗവർണർ നിർബന്ധിക്കപ്പെടുകയായിരുന്നു. കേരള, കാലടി സർവ്വകലാശാലകളിലെ വി സി മാരുമാർ രാഷ്ട്രീയ താൽപര്യത്തോടെ പ്രവർത്തിക്കുന്നു എന്നായിരുന്നു ഗവർണ്ണറുടെ ആരോപണം. മുൻരാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരള സന്ദർശനം നടത്തുന്നവേളയിൽ അദ്ദേഹത്തിന് ഡിലിറ്റ് നൽകാനുള്ള ഗവർണറുടെ നിർദ്ദേശം വിസി തള്ളിക്കഞ്ഞതാണ് ഗവർണറെ പ്രകോപിച്ചത്. താൻ ചാൻസിലർ പദവി ഒഴിയുകയാണെന്ന് പ്രഖ്യാപിക്കുകയും സർക്കാർ ചാൻസിലർ പദവിയെ അവഹേളിച്ചു എന്നും ഗവർണർ ആരോപിച്ചു.

ബജറ്റ് സമ്മേളനത്തിൽ ഗവർണർ നയപ്രഖ്യാപനം നടത്തുമോ എന്നുപോലും സർക്കാർ ഭയന്നു. ഒടുവിൽ സർക്കാർ ഗവർറുമായി അനുരജ്ജനത്തിന് തയ്യാറായി. കണ്ണൂർ സർവ്വകലാശാല വി സി നിയമനം, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും മുൻ രാജ്യസഭാംഗവുമായ കെ കെ രാഗേഷിന്റെ ഭാര്യയെ അനധികൃതമായി അസോസിയേറ്റ് പ്രഫസർ തസ്തികയിൽ നിയമിക്കാനുള്ള നീക്കവും ഗവർണറെ കൂടുതൽ പ്രകോപിച്ചു. ഇതിനടയിലാണ് വിസി നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടിച്ചുരുക്കാനുള്ള നിയമം ഓർഡിനൻസ് ഇറക്കുന്നത്. ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കിനുള്ള ഓർഡിനൻസും ഇതോടൊപ്പം അവസരിപ്പിച്ചു.

എന്നാൽ ഇതെല്ലാം ഗവർണ്ണറുടെ എതിർപ്പിനെ തുടർന്ന് നിയമമായില്ല. മന്ത്രിമാരെ പിൻവലിക്കേണ്ടിവരുമെന്നുള്ള പ്രഖ്യാപനം ഗവർണർക്കെതിരെ ഭരണ പ്രതിപക്ഷഭേദമന്യേ പ്രതിഷേധമുയർന്നു.  പോരാട്ടങ്ങൾ തുടർന്നുകൊണ്ടിരിക്കെയാണ് സുപ്രിംകോടതിയിൽ നിന്നും വി സി നിയമനവുമായിബന്ധപ്പെട്ടുള്ള വിധി ഉണ്ടാവുന്നത്. ഇതോടെ യു ജി സി തത്വങ്ങൾ പാലിക്കാതെയാണ് കേരളത്തിലെ എല്ലാ സർവ്വകലാശാലകളിലും വി സി നിയമനങ്ങൾ നടന്നതെന്ന് ഗവർണ്ണർ കണ്ടെത്തുന്നത്.

ചാൻസിലർ കൂടിയായ ഗവർണർ വി സി മാരോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ട് രംഗത്തെത്തിയതും, തനിക്കെതിരെ പരസ്യപ്രസ്താവന നടത്തിയ ധനമന്ത്രി ബാലഗോപാലിനെ മന്ത്രിസഭയിൽ നിന്നും പിൻവലിക്കണമെന്ന ഗവർണ്ണറുടെ കത്താണ് കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇതോടെ സർക്കാർ -ഗവർണർപോര് കൂടുതൽ ശക്തമാവുകയാണ്. വി സിമാർ ഒഴിയേണ്ടതില്ലെന്നാണ് സർക്കാരിന്റെ നിലപാട്. ഗവർണർ ഏറ്റവും ഒടുവിൽ പറഞ്ഞിരിക്കയാണ്  ഇത്തരം ചെറിയ കേസുകളിൽ ഇടപെട്ട് സമയം കളയാനില്ലെന്ന്. വി സി മാരുടെ കാര്യത്തിൽ കോടതിവിധി പ്കാരമുള്ള നിലപാടാണ് താൻ സ്വീകരിച്ചതെന്നാണ്. എന്തായാലും ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ശ്രമങ്ങൾക്ക് ഫലം ഉണ്ടാവുന്നു എന്നുതന്നെ വേണം കരുതാൻ.

LEAVE A REPLY

Please enter your comment!
Please enter your name here