ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി ആധുനിക സംവിധാനങ്ങളോടെ വിഭാവനം ചെയ്തിരിക്കുന്ന യൂണിവേഴ്‌സല്‍ എംപവര്‍ സെന്റര്‍ എന്ന അക്കാദമി ഒരുങ്ങുന്നു. ആര്‍ട് തിയറ്ററുകള്‍, വിദഗ്ധ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കുന്ന എട്ട് തെറാപ്പി സെന്ററുകള്‍, ആര്‍ട്ട് മ്യൂസിയം, ശാസ്ത്രാഭിരുചി വളര്‍ത്തുന്ന സയന്‍സ്യ കോംപ്‌ളക്‌സ്, സംഗീതപഠനത്തിനുള്ള സിംഫോണിയ, ഐക്യു വര്‍ധിപ്പിക്കുന്ന വിര്‍ച്വല്‍ റിയാലിറ്റി തിയറ്റര്‍, കാര്‍ഷിക സര്‍വകലാശാലയുമായി ചേര്‍ന്നുള്ള ഹോര്‍ട്ടികള്‍ചര്‍ സെന്റര്‍ എന്നിവയാണ് പ്രത്യേകതകള്‍. ഈ വര്‍ഷം ഉദ്ഘാടനം ചെയ്യും.

കുട്ടികളെ കലാമേഖലയില്‍ പര്യാപ്തരാക്കി അവര്‍ക്ക് കലാ അവതരണത്തിന് ഇടം നല്‍കുന്നു. െസന്ററിനെ ചുറ്റി സഞ്ചരിക്കുന്ന ഹാപ്പിനസ് ട്രെയിനും 7 സ്റ്റേഷനുകളും ഉണ്ട്. വിവിധ കാലാവസ്ഥകളിലൂടെയാണ് ഇതിന്റെ സഞ്ചാരം. ഇതുവഴി പ്രകൃതിയെ അറിയാനും അവസരം ലഭിക്കുന്നു.കലാ അവതരണങ്ങള്‍ക്കു കുട്ടികള്‍ക്കു പ്രതിഫലം ലഭിക്കും.ഭിന്നശേഷി സമൂഹത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഡിഎസി ഗ്ലോബല്‍ ഡിജിറ്റല്‍ ചാനലും പ്രവര്‍ത്തിക്കുന്നു. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികള്‍ക്കു വേണ്ടിയും ഡിഎസി പദ്ധതികള്‍ ലക്ഷ്യമിടുന്നുണ്ട്. പ്രവേശനം ജനുവരിയില്‍.

LEAVE A REPLY

Please enter your comment!
Please enter your name here