ദുരിതമനുഭവിക്കുന്ന നൂറ് കണക്കിന് മനുഷ്യര്‍ക്ക് അഭയമായ കോതമംഗലത്തെ പീസ് വാലിയില്‍ സന്ദര്‍നം നടത്തിയതിനെക്കുറിച്ച് ഗോപിനാഥ് മുതുകാട്. ആ സന്ദര്‍ശനം മനസ്സ് തകര്‍ത്തുവെന്നും ചടങ്ങില്‍, കുട്ടികളെ ചേര്‍ത്തുപിടിച്ച മാതാപിതാക്കളോട് സംസാരിക്കുമ്പോള്‍ വാക്കുകള്‍ കിട്ടാതെ താന്‍ കുഴങ്ങിയെന്നും അദ്ദേഹം സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇന്നലെ കോതമംഗലത്തെ പീസ് വാലി സെന്ററില്‍ പോയിരുന്നു. ദുരിതമനുഭവിക്കുന്ന നൂറ് കണക്കിന് മനുഷ്യജീവിതങ്ങള്‍… നട്ടെല്ല് തകര്‍ന്നവര്‍, മാനസിക വിഭ്രാന്തി നേരിടുന്നവര്‍, വീല്‍ ചെയറില്‍ മാത്രം ജീവിക്കുന്നവര്‍, ഓട്ടിസവും സെറിബ്രല്‍ പാല്‍സിയുമൊക്കെ ബാധിച്ച കുട്ടികള്‍…. തകര്‍ന്ന മനസ്സുമായി ഒരു നിലയില്‍ നിന്ന് മറ്റൊന്നിലേക്ക് പടിയിറങ്ങുമ്പോള്‍ ഞാനോര്‍ത്തു… എന്തിനീ ക്രൂരത? ചടങ്ങില്‍, കുട്ടികളെ ചേര്‍ത്തുപിടിച്ച മാതാപിതാക്കളോട് സംസാരിക്കുമ്പോള്‍ വാക്കുകള്‍ കിട്ടാതെ ഞാന്‍ കുഴങ്ങി. സെറിബ്രല്‍ പാള്‍സി ബാധിച്ച ഒരു കുഞ്ഞിനേയും കൂട്ടി ‘അമ്മ വേദിയിലേക്ക് വന്നു. ജീവിതത്തിലെ എല്ലാനിറങ്ങളും വിസ്മയ സ്വപ്നങ്ങളും നഷ്ടപ്പെട്ട ആ കണ്ണുകളില്‍, തന്റെ കുഞ്ഞ് ഒഴിഞ്ഞ കുഴലില്‍ നിന്ന് നിറമുള്ള റിബണുകള്‍ പുറത്തെടുത്ത് വിസ്മയം കാട്ടുമ്പോള്‍ വെളിച്ചം നിറയുന്നത് ഞാന്‍ കണ്ടു…. ആ അമ്മ എല്ലാം മറന്ന് ചിരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here