ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാന്‍ ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സര്‍വകലാശാലകളെ പ്രതിസന്ധിയിലാക്കുന്ന ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഒഴിവാക്കണമെന്നത് സംബന്ധിച്ച ചര്‍ച്ച ഉയര്‍ന്നുവന്നിരുന്നു. ചാന്‍സലര്‍ പദവി ഉപയോഗിച്ചാണ് സര്‍വകലാശാല ഭരണങ്ങളില്‍ ഗവര്‍ണര്‍ അമിതമായി ഇടപെടുന്നത്. ഇതിന് തടയിടാനാണ് സിപിഎമ്മിന്റെ നീക്കം.

ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കാനുള്ള നിയമഭേദഗതി വേണമെന്ന ആവശ്യം കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉണ്ടായിരുന്നു. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ നിയമസഭയില്‍ ബില്ല് കൊണ്ടുവരാനാണ് ആലോചന. ഗവര്‍ണര്‍ സംഘപരിവാര്‍ രാഷ്ട്രീയവും തന്ത്രങ്ങളും കേരളത്തിലെ സര്‍വകലാശാലകളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിനെ ഏത് വിധേനെയും തടയുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here