ലോകത്തിലെ ഏറ്റവും വലിയ ലോട്ടറി സമ്മാനം നേടിയ ഭാഗ്യവാന്‍ കാലിഫോര്‍ണിയയില്‍. ചരിത്രം കുറിച്ച 2.04 ബില്യണ്‍ ഡോളര്‍ ജാക്ക്‌പോട്ട് നേടിയ വിജയിയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും സമ്മാനാര്‍ഹനായ വ്യക്തി കാലിഫോര്‍ണിയയില്‍ തന്നെയാണ് ഉള്ളതെന്ന് വ്യക്തമായി. അതേസമയം വിജയിക്ക് കൂടുതല്‍ സമയം അജ്ഞാതനായിരിക്കാന്‍ സാധിക്കില്ല. കാരണം കാലിഫോര്‍ണിയ നിയമം അനുസരിച്ച് വിജയി പരസ്യമായി രംഗത്തു വരണം.

രാജ്യത്ത് മറ്റ് പതിനൊന്ന് സംസ്ഥാനങ്ങളില്‍ വിജയിക്ക് അജ്ഞാതനായി തുടരാന്‍ കഴിയും. എന്നാല്‍ കാലിഫോര്‍ണിയയില്‍ അതു സാധ്യമല്ല. ലോസ്ആഞ്ചലസിലെ അള്‍ട്ടദേനയില്‍ ജോസ് സര്‍വ്വീസ് സെന്റര്‍ എന്ന ഗ്യാസ് സ്‌റ്റേഷനില്‍ വിറ്റ ടിക്കറ്റിലാണ് വിജയം സ്വന്തമാക്കിയ ആറ് നമ്പറുകളും ഒത്തു വന്നത്.

10, 33, 41, 47, 56 എന്നിവയാണ് ടിക്കറ്റിലെ നമ്പറുകള്‍. പവര്‍ബോള്‍ 10. വിജയിക്ക് 997.6 മില്യണ്‍ ഡോളര്‍ ഒരുമിച്ച് വാങ്ങാന്‍ കഴിയും. അതല്ലെങ്കില്‍ 30 തവണകളായി 29 വര്‍ഷം കൊണ്ടും ഈ തുക കൈപ്പറ്റാം. നികുതി കഴിഞ്ഞ് 758 മില്യണ്‍ ഡോളര്‍ വിജയിക്ക് ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here