സിൽവർലൈൻ നടപടികൾ മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ( kerala govt freeze k rail project )

 

ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗദസ്ഥരെ തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക് പുനർ വിന്യസിക്കും. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയിരുന്നത് പതിനൊന്ന് യൂണിറ്റുകളെയായിരുന്നു.

അതേസമയം, സിൽവർലൈൻ മരവിപ്പിച്ച ഉത്തരവ് പഠിച്ച ശേഷം വിഷയത്തിൽ പ്രതികരിക്കാമെന്ന് മന്ത്രി പി രാജൻ പറഞ്ഞു. മുന്നൊരുക്കം നടത്തിയത് കാലതാമസം ഒഴിവാക്കാനാണെന്നും കേന്ദ്രാനുമതി ലഭിച്ചാൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും പി.രാജീവ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here