ബംഗലൂരു: ബംഗലൂരുവില്‍ മലയാളി പെണ്‍കുട്ടിയെ താമസസ്ഥലത്തു കയറി പീഡിപ്പിച്ചു. ബംഗലൂരു സ്വദേശികളായ ബൈക്ക് ടാക്സി ഡ്രൈവര്‍ ആറാഫത്ത്, ഷിഹാബുദ്ദീന് എന്നിവര്‍ അറസ്റ്റിലായതി. നഗരത്തിലെ ഇലക്ട്രോണിക് സിറ്റിയില്‍ ഫ്രീലാന്‍സായി ജോലി ചെയ്യുകയാണ് പെണ്‍കുട്ടി.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പെണ്‍കുട്ടി സുഹൃത്തിനെ കണ്ട് മടങ്ങുകയായിരുന്നു. വീട്ടിലേക്ക് പോകാന്‍ ബൈക്ക് ടാക്സി വിളിച്ചു. പെണ്‍കുട്ടിയുടെ താമസസ്ഥലത്തിന് അടുത്തതാണ് ഈ ടാക്സി. പെണ്‍കുട്ടിയെ വീട്ടിലാക്കിയ ശേഷം മടങ്ങിയ ഡ്രൈവര്‍ സുഹൃത്തിനൊപ്പം തിരികെ വന്ന് പീഡിപ്പിക്കുകയായിരുന്നു.
പിന്നീട് പെണ്‍കുട്ടി പോലീസിനെ സമീപിക്കുകയായിരുന്നു. കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് ബംഗലൂരു പോലീസ് അറിയിച്ചു.