തിരുവനന്തപുരം: ഗവര്‍ണറെ സര്‍വകലാശാലാകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കുന്ന കരട് ബില്ലിന് മന്ത്രി യോഗം അംഗീകാരം നല്‍കി. ഡിസംബര്‍ അഞ്ചിന് തുടങ്ങുന്ന സമ്മേളനത്തില്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കും

ഗവര്‍ണറെ കീന്നി സമാനസ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സലര്‍ എന്ന നിലയില്‍ നിയമനം നടത്താനാണ് സര്‍ക്കാരിന്റെ നീക്കം. ചാന്‍സലറുടെ ഓഫീസ്, വാഹനം, സ്റ്റാഫ് അടക്കമുള്ള ചെലവുകള്‍ സര്‍വകലാശാലയുടെ തനത് ഫണ്ടില്‍ നിന്ന് നല്‍കുന്ന ഗവര്‍ണറെ

 

അതിനിടെ, ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി ഫയലില്‍ പോലും സ്വീകരിക്കാതെയാണ് ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ബെഞ്ച് തള്ളിയത്. ബില്ലുകളില്‍ തീരുമാനമെടുക്കാതെ നീട്ടിവയ്ക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് തള്ളിയത്. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഒപ്പിടാതെ അനന്തമായ നീട്ടുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ഹര്‍ജിക്കാരന്‍ ഉന്നയിച്ചു.

ബില്ലുകളില്‍ ഒപ്പുവയ്ക്കുന്നത് ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ പെടുന്ന വിഷയമാണെന്നും അവകാശങ്ങള്‍ ഭരണഘടനാപരമായി ഉറപ്പുനല്‍കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് തള്ളിയത്.

LEAVE A REPLY

Please enter your comment!
Please enter your name here