വെടിവെപ്പ് ഒഴികെയുള്ള എല്ലാ നടപടികളും സ്വീകരിച്ചു. വെടിവെപ്പ് നടന്നിരുന്നുവെങ്കില്‍ നൂറുകണക്കിന് ആളുകള്‍ മരിച്ചേനെയെന്നും സര്‍ക്കാര്‍ അറിയിച്ചു.

കൊച്ചി: വിഴിഞ്ഞം സംഘര്‍ഷം നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക് കടക്കുന്നു. തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സമരം നേരിടാന്‍ കേന്ദ്രസേന വരുന്നതില്‍ തടസ്സമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളോട് കോടതി ആവശ്യപ്പെട്ടു. കേന്ദ്രവും സംസ്ഥാനവും ചര്‍ച്ച ചെയ്ത് തീരുമാനം അറിയിക്കണം. ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.

വിഴിഞ്ഞത്ത് പ്രശ്‌നമുണ്ടാക്കിയവര്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചുവെന്ന് കോടതി ഹര്‍ജി പരിഗണിക്കുമ്പോള്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു. പ്രതികളെ അറസ്റ്റു ചെയ്യാന്‍ പോലും കഴിഞ്ഞിട്ടില്ല. നിരവധി പേര്‍ക്കെതിരെ കേസെടുത്തു. അഞ്ച് പേരെ അറസ്റ്റു ചെയ്തു. ബിഷപ്പ് അടക്കമുള്ളവരെ പ്രതിചേര്‍ത്തുവെന്നും സര്‍ക്കാര്‍ അറിയിച്ചു. വെടിവെപ്പ് ഒഴികെയുള്ള എല്ലാ നടപടികളും സ്വീകരിച്ചു. വെടിവെപ്പ് നടന്നിരുന്നുവെങ്കില്‍ നൂറുകണക്കിന് ആളുകള്‍ മരിച്ചേനെയെന്നും സര്‍ക്കാര്‍ അറിയിച്ചു.

 

എന്നാല്‍ പോലീസ് നടപടി പ്രഹസനമാണെന്ന് അദാനി ഗ്രൂപ്പ് കോടതിയില്‍ ചൂണ്ടിക്കാട്ടി. വൈദികര്‍ അടക്കമുള്ള പ്രതികള്‍ ഇപ്പോഴും സമരപ്പന്തലിലുണ്ട്. പോലീസ് സംരക്ഷണം തേടിയ തങ്ങള്‍ക്ക് പകരം സമരക്കാര്‍ക്കാണ് സംരക്ഷണം നല്‍കുന്നതെന്നും അദാനി ഗ്രൂപ്പ് ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here