പ​ത്ത​നം​തി​ട്ട: അ​ടൂ​രി​ല്‍ ഡോ​ക്ട​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​സ​ഭ്യ​വ​ര്‍​ഷം ന​ട​ത്തു​ക​യും ചെ​യ്ത​യാ​ള്‍ പി​ടി​യി​ല്‍. പ​റ​ക്കോ​ട് സ്വ​ദേ​ശി വി​ഷ്ണു വി​ജ​യ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​ടൂ​ര്‍ പ​റ​ക്കോ​ട് മെ​ഡി​ക്ക​ല്‍ സെ​ന്‍റർ ആ​ശു​പ​ത്രി​യി​ല്‍ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് സം​ഭ​വം. വീ​ണ് കാ​ലി​ന് പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ യു​വാ​വി​ന് ഡോ​ക്ട​ര്‍ ചി​കി​ത്സ ന​ല്‍​കി​യ​ശേ​ഷം ഇ​യാ​ളെ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഇ​രു​ത്തി.

ഏ​റെ നേ​ര​മാ​യി​ട്ടും തു​ട​ര്‍​വി​വ​ര​ങ്ങ​ള്‍ ത​ന്നോ​ട് കൈ​മാ​റി​യി​ല്ലെ​ന്നു പ​റ​ഞ്ഞാ​ണ് ഇ​യാ​ള്‍ ഡോ​ക്ട​ര്‍​ക്ക് നേ​രെ അ​സ​ഭ്യ​വ​ര്‍​ഷം ന​ട​ത്തി​യ​ത്. ഇതിനിടെ അഡ്മിറ്റ് ചെയ്യണമെന്നാവശ്യപ്പെട്ടെങ്കിലും ഇവിടെ കിടത്തി ചികിത്സയില്ലെന്ന് ഡോക്ടർ അറിയിച്ചതോടെ ബഹളം തുടർന്നു. 

പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ടാ​ന്‍ ശ്ര​മി​ച്ച ആ​ളു​ടെ ക​ണ്ണി​ല്‍ വി​ഷ്ണു മു​ക​ളി​പൊ​ടി സ്‌​പ്രേ ചെ​യ്ത​താ​യും പ​രാ​തി​യു​ണ്ട്.

കാ​പ്പാ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്താ​ണ് ഇയാൾക്കെതിരെ കേ​സെ​ടു​ത്ത​ത്. ഇ​യാ​ള്‍ നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്രതിയാണെന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here