ശബരിമല തീര്‍ഥാടകര്‍ക്ക് കെഎസ്ആര്‍ടിസി വിട്ടുനല്‍കിയിരുക്കുന്നത് കാലഹരണപ്പെട്ട ബസുകളാണെന്നും വിമര്‍ശനം ഉയര്‍ന്നു.

പമ്പ: ശബരിമല അവലോകന യോഗത്തില്‍ പോലീസിന് ദേവസ്വം ബോര്‍ഡിന്റെ വിമര്‍ശനം. തിരക്ക് നിയന്ത്രിക്കാന്‍ പരിചയമുള്ള ഓഫീസര്‍മാരെ ശബരിമലയില്‍ നിയന്ത്രിക്കണമെന്നാണ് ബോര്‍ഡ് വിമര്‍ശിച്ചത്. എന്നാല്‍ പതിനെട്ടാംപടിയിലെ തിരക്ക് നിയന്ത്രണം ബോര്‍ഡ് തന്നെ ഏറ്റെടുക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത എഡിജിപി എം.ആര്‍ അജിത്കുമാര്‍ തിരിച്ചടിച്ചു. എന്നാല്‍ താനത് തമാശയായി പറഞ്ഞതാണെന്ന് അദ്ദേഹം പിന്നീട് തിരുത്തി.

ദേവസ്വം, റവന്യു, തദ്ദേശ ഭരണമന്ത്രിമാരുടെ സാന്നിധ്യത്തിലാണ് പോലീസിനു നേര്‍ക്കു വിമര്‍ശനവും മറുപടിയും ഉയര്‍ന്നത്. ശബരിമല തീര്‍ഥാടകര്‍ക്ക് കെഎസ്ആര്‍ടിസി വിട്ടുനല്‍കിയിരുക്കുന്നത് കാലഹരണപ്പെട്ട ബസുകളാണെന്നും വിമര്‍ശനം ഉയര്‍ന്നു. ഇക്കാര്യം ഗതാഗതമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താമെന്ന് മന്ത്രിമാര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here