കേന്ദ്രമന്ത്രിമാരെ പ്രശംസിച്ച് രാജ്യസഭയില്‍ പ്രസംഗിച്ച പി.വി. അബ്ദുല്‍ വഹാബ് എംപിയോട് വിശദീകരണം തേടുമെന്ന് മുസ്ലീം ലീഗ്. വഹാബ് പറഞ്ഞത് പാര്‍ട്ടി നിലപാടല്ലെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. കേന്ദ്രമന്ത്രിമാരായ വി.മുരളീധരനെയും രാജീവ് ചന്ദ്രശേഖരനെയുമാണ് വഹാബ് രാജ്യസഭയില്‍ പുകഴ്ത്തിയത്. വി മുരളീധരനെതിരെ ജോൺ ബ്രിട്ടാസ് രൂക്ഷ വിമർശനമുന്നയിച്ചതിന് പിന്നാലെയായിരുന്നു വഹാബിന്റെ പ്രശംസ.

പി.വി.അബ്ദുൾ വഹാബ് എംപി രാജ്യസഭയിൽ നടത്തിയ പരാമർശത്തോട് പാർട്ടി വിയോജിക്കുന്നു. ഏതു സാഹചര്യത്തിലായിരുന്നു പരാമർശം എന്നതു സംബന്ധിച്ചു വിശദീകരണം തേടുമെന്നും മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പുറത്തുവിട്ട വാർത്താക്കുറിപ്പില്‍ പറയുന്നു.

 

നൈപുണ്യ വികസനത്തിനായി രാജീവ് ചന്ദ്രശേഖറും കേന്ദ്ര സർക്കാരും നടപ്പാക്കുന്ന പദ്ധതികൾ നല്ലതാണെന്നും കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി വി.മുരളീധരൻ ദില്ലിയിൽ കേരളത്തിന്റെ അംബാസഡറാണെന്നഒമായിരുന്നു അബ്ദുൾ വഹാബ് പറഞ്ഞത്. ​കെ. സുധാകരന്റെ ബിജെപി അനുകൂല പ്രസംഗങ്ങളില്‍ കടുത്ത നിലപാടാണ് ലീഗ് സ്വീകരിച്ചിരുന്നത്. ലീഗിനെതിരായ നിലപാട് ബിജെപി സ്വീകരിക്കുന്ന വേളയിലാണു പാർട്ടി എംപി കേന്ദ്രമന്ത്രിമാരെ പ്രശംസിച്ചത്. വഹാബിന്റെ പരാമർശത്തിനെതിരെ വി.ഡി.സതീശനും, കെ.മുരളീധരനും രംഗത്ത് വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here