തിരുവനന്തപുരം: ഭൂപടം പ്രസിദ്ധീകരിച്ചതിന് പിന്നാലെ ബഫര്‍ സോണ്‍ സംബന്ധിച്ച് സര്‍ക്കാറിന് പരാതി പ്രവാഹം. 12500 പരാതികളാണ് സര്‍ക്കാറിന് ഇതുവരെ ലഭിച്ചത്. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിന്മേലും ഭൂപടത്തിന്മേലുമാണ് വ്യാപക പരാതികള്‍ ലഭിക്കുന്നത്.

സ്വന്തം വീടുകളും കെട്ടിടങ്ങളും ഉള്‍പ്പടെ ബഫര്‍ സോണ്‍ പരിധിയില്‍ ഉള്‍പ്പെട്ടതിന്റെ ഫോട്ടോകള്‍ സഹിതമാണ് പല പാരാതികളും ലഭിക്കുന്നത്. പരാതികള്‍ സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറി. കരട് ഭൂപടത്തിലെ പരാതികള്‍ സ്വീകരിക്കുന്നത് ഈ മാസം 28 മുതലാണ്.

 

2021ല്‍ കേന്ദ്രത്തിന് നല്‍കിയ സീറോ ബഫര്‍സോണ്‍ ഭൂപടവും റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസമായിരുന്നു സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. 22 സംരക്ഷിത വനമേഖലകള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളാണ് ഭൂപടത്തിലുള്ളത്. പിആര്‍ഡിയുടേത് അടക്കമുള്ള സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ ഭൂപടം ലഭിക്കും. പരാതി നല്‍കാനുള്ള അപേക്ഷാഫോമും വെബ്‌സൈറ്റിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here