തിരൂരങ്ങാടി: കൈവിഷം ഇറക്കാന്‍ കൊണ്ടുവന്ന യുവതിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ സിദ്ധന്‍ അറസ്റ്റില്‍. മലപ്പുറത്ത് നടന്ന സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ സിദ്ധന്‍ ബാബു എന്ന് വിളിക്കുന്ന തിരൂരങ്ങാടി സ്വദേശിയായ ബാബു എന്ന മുന്നിയൂര്‍ പാറാക്കാവ് ശാന്തിനഗര്‍ ചെകുത്താന്‍ മൂലയിലെ പുന്നശ്ശേരി സുബ്രഹ്മണ്യനാണ് പിടിയിലായത്.

തിരൂരങ്ങാടി പോലീസാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മാനസീക രോഗികള്‍ക്ക് ചികിത്സ നല്‍കി വരുന്ന സിദ്ധന്‍ ബാബു കഴിഞ്ഞമാസം അഞ്ചാം തീയതി ചികിത്സയ്ക്കായി കൊണ്ടുവന്ന 27 കാരിയെ ബലാത്സംഗത്തിന് ഇരയാക്കി എന്നാണ് പരാതി. ബാബുവിന്റെ വീട്ടില്‍ കൈവിഷം ഇറക്കാന്‍ കൊണ്ടുവന്നതായിരുന്നു യുവതിയെ. ചികിത്സിക്കാന്‍ യുവതിയെ മാത്രം മുറിക്കുള്ളിലേക്ക് വിളിച്ചുകയറ്റിയ ബാബു ബലാത്സംഗം ചെയ്തതായിട്ടാണ് യുവതിയുടെ പരാതി.

 

ഇയാളുടെ ചികിത്സാരീതി പാരമ്പര്യ വൈദ്യമോ ജ്യോതിഷമോ ഒന്നുമല്ലെന്നും മന്ത്രവാദം പോലെയുള്ള ചില കാര്യങ്ങളാണെന്നുമാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. തിരൂരങ്ങാടി പന്താരങ്ങാടിയിലുള്ള ഒരു ബന്ധു പഠിപ്പിച്ചുതന്ന ചില മന്ത്രങ്ങളാണ് ഇയാള്‍ മാനസീകരോഗം മാറാനായി ചെയ്തു വരുന്നതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here