കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആതിഥേയരായ കോഴിക്കോട് തന്നെ സ്വര്‍ണക്കപ്പ് സ്വന്തമാക്കി. സ്‌കൂളുകളുടെ വ്യക്തിഗത വിഭാഗത്തില്‍ പാലക്കാട് ബിഎസ്എസ് ഗുരുകുലം പത്താംതവണയും ഒന്നാമതെത്തി.

ഇനി ഒരു മത്സരത്തിന്റെ ഫലം മാത്രമാണ് വ്യക്തമാകാനുള്ളത്. അത് മത്സര ഫലത്തില്‍ കാര്യമായ മാറ്റമുണ്ടാക്കില്ല. ഏതാനും ഫലങ്ങള്‍ അപ്പീലിലുമുണ്ട്. നാലരയ്ക്കു തെന്ന സമാപന സമ്മേളനം തുടങ്ങുമെന്ന് സംഘടക സമിതി അറിയിച്ചു.

 

ഒരാഴ്ച നീണ്ട കലോത്സവത്തിന് തീരശ്ശീല വീഴുമ്പോള്‍ കോഴിക്കോട് 933 പോയിന്റുമായാണ് ഒന്നാമതെത്തിയത്. കന്നൂര്‍ 913 പോയിന്റുമായി രണ്ടാമതും പാലക്കാട് 911 പോയിന്റുമായി മൂന്നാമതുമുണ്ട്. തൃശൂര്‍-907, മലപ്പുറം-870 പോയിന്റ്ുമായി തൊട്ടുപിന്നിലുണ്ട്.

സ്‌കൂള്‍ വിഭാഗത്തില്‍ ബിഎസ്എസ് ഗുരുകുലം 156 പോയിന്റ് നേടി. തിരുവനന്തപുരം കാര്‍മല്‍ ഗേള്‍സ് സ്‌കൂള്‍ 142 പോയിന്റും കണ്ണൂര്‍ സെന്റ് തെരേസാസ് 114 േപായിന്റും നേടി.

LEAVE A REPLY

Please enter your comment!
Please enter your name here