വനിതകള്‍ക്കു മാത്രമുള്ള സവിശേഷ ടൂര്‍ പാക്കേജുകളും ഉത്സവിലുണ്ടാകും

കൊച്ചി: പ്രമുഖ ഔട്ട്ബൗണ്ട് ടൂര്‍ ഓപ്പറേറ്ററായ സോമന്‍സ് ലിഷര്‍ ടൂര്‍സ് സംഘടിപ്പിക്കുന്ന സോമന്‍സ് ട്രാവല്‍ ഉത്സവ് ജനുവരി 14ന് കോഴിക്കോട് പറയഞ്ചേരിയിലുള്ള സീ ഷെല്‍ റെസിഡന്‍സിയില്‍ നടക്കും. രാവിലെ 10 മുതല്‍ വൈകീട്ട് 7 വരെയാണ് പ്രവര്‍ത്തനസമയം. ഉത്സവിന്റെ ഭാഗമായി വിമെന്‍ ഇന്‍ഡിപെന്റന്റ് ട്രാവലേഴ്‌സ് ക്ലബിന്റെ ഉദ്ഘാടനം ഷീകണക്ട് സ്ഥാപകയും സിഇഒയുമായ ഡോ. ആസിയ നസീം നിര്‍വഹിക്കും.

വരുന്ന ഒരു കൊല്ലക്കാലത്തേയ്ക്ക് 70ല്‍പ്പരം രാജ്യങ്ങളിലേയ്ക്കുള്ള ആകര്‍ഷക പാക്കേജുകളാണ് ഉത്സവില്‍ അവതരിപ്പിക്കുകയെന്ന് സോമന്‍സ് ഗ്രൂപ്പ് എംഡി എം കെ സോമന്‍ പറഞ്ഞു. ഗ്രൂപ്പ് ടൂറുകളില്‍ മാത്രം സാധ്യമാകുന്ന താഴ്ന്ന നിരക്കുകളും വ്യക്തിഗതമായ ട്രാവല്‍ ഗൈഡന്‍സുമാണ് ഉത്സവില്‍ നല്‍കുന്നത്. വനിതകള്‍ക്കു മാത്രമുള്ള സവിശേഷ ടൂര്‍ പാക്കേജുകളും ഉത്സവിലുണ്ടാകും.

ഐസ്ലാന്‍ഡ്, സ്‌കാന്ഡിനേവിയ വിത്ത് ബാള്‍ട്ടിക് കണ്‍ട്രീസ്, അമേരിക്ക, തുര്‍ക്കി, ടാന്‍സാനിയ, ജോര്‍ജിയ-അര്‍മേനിയ, സിംഗപ്പൂര്‍-മലേഷ്യ-തായ്ലാന്‍ഡ്, ഉഗാണ്ട-റുവാണ്ട എന്നിങ്ങനെ ഒന്നിലേറ രാജ്യങ്ങളുള്‍പ്പെടുന്ന പാക്കേജുകളും ഉത്സവിലുണ്ടാകും. യൂറോപ്പ് എന്ന മഹാഭൂഖണ്ഡം സന്ദര്‍ശിക്കുന്നതിനു മാത്രമായുള്ള പത്ത് വ്യത്യസ്ത യുകെ-യൂറോപ്പ് പാക്കേജുകള്‍, സ്‌കാന്‍ഡിനേവിയന്‍-ബാള്‍ട്ടിക് പാക്കേജ് തുടങ്ങിയവയാണ് ഉത്സവിലെ മറ്റ് ആകര്‍ഷണങ്ങള്‍. യൂറോപ്പ് ഭൂഖണ്ഡത്തിലേക്ക് യാത്ര തിരഞ്ഞെടുക്കുന്നവര്‍ക്ക് സ്‌പെഷ്യല്‍ ഓഫറുകള്‍. ഇവയ്ക്കു പുറമെ റ്റുലിപ്സ് സ്പെഷ്യല്‍ കശ്മീര്‍, കശ്മീര്‍-റ്റു-ലഡാക്ക് തുടങ്ങിയ തദ്ദേശീയ പാക്കേജുകളിലേയ്ക്കും ബുക്കിംഗ് സ്വീകരിക്കും. 10,000 രൂപ നല്‍കി സ്പോട് ബുക്കിംഗ് ചെയ്യുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് തുര്‍ക്കിയിലേയ്ക്കുള്ള റിട്ടേണ്‍ എയര്‍ ടിക്കറ്റ് സമ്മാനമായി നല്‍കും. ഒപ്പം സര്‍പ്രൈസ് സമ്മാനങ്ങള്‍, ആകര്‍ഷക ഡിസ്‌ക്കൗണ്ടുകള്‍, ഷോപ്പിംഗ് വൗച്ചറുകള്‍ എന്നിവയും ഉത്സവില്‍ നല്‍കും. ഇവയ്ക്കു പുറമെ ആവശ്യമെങ്കില്‍ ബാങ്ക് വായ്പകളും ലഭ്യമാക്കും.

ഇതോടൊപ്പം വിദേശപഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സോമന്‍സ് ഗ്ലോബല്‍ എഡ്യൂക്കേഷന്റെ എഡ്യൂക്കേഷണല്‍ ഫെയറും ഇതേ ദിവസങ്ങളില്‍ നടക്കുമെന്നും സോമന്‍സ് ഗ്രൂപ്പിന്റെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൂുടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും 75930 01116, 93886 05321

 

LEAVE A REPLY

Please enter your comment!
Please enter your name here