ന്യൂഡെല്‍ഹി: കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ കോഡിംഗ് പ്ലാറ്റ്‌ഫോമായ ക്യൂരിയസ്‌ജെആര്‍ നടത്തിയ 2022 ഡിസംബര്‍ അവസാനവാരം വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ അഖിലേന്ത്യാ കോഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പെരുമ്പാവൂര്‍ സ്വദേശിയായ സുഭാഷ് ഷൈന്‍ എന്ന പതിനാലുകാരന്‍ വിജയിയായി. ഡാര്‍ജീലിംഗില്‍ നിന്നുള്ള ശാശ്വത് ആചാര്യ, ന്യുഡെല്‍ഹിയില്‍ നിന്നുള്ള സാജന്‍ ഗുപ്ത എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്. ഇത് രണ്ടാം തവണയാണ് ക്യൂരിയസ്‌ജെആര്‍ ദേശീയതലത്തില്‍ കോഡിംഗ് മത്സരം സംഘടിപ്പിക്കുന്നത്. 6 മുതല്‍ 8 ക്ലാസുകള്‍വരെയും 9 മുതല്‍ 12 ക്ലാസുകള്‍ വരെയുമുള്ള രണ്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്. ബ്ലോക്ക് കോഡിംഗ് അടിസ്ഥാനമാക്കിയാണ് ആദ്യവിഭാഗക്കാര്‍ക്കുള്ള മത്സരം നടന്നതെങ്കില്‍ രണ്ടാം വിഭാഗക്കാരുടെ മത്സരം ജാവാ സ്‌ക്രിപ്റ്റ് അധിഷ്ഠിതമായിരുന്നു. കോഡിന്റെ കൃത്യത, ഉത്തരം കണ്ടെത്തുന്നതിന് മത്സരാര്‍ത്ഥികളെടുത്ത സമയം എന്നിവ പരിഗണിച്ചാണ് വിജയികളെ കണ്ടെത്തിയതെന്ന് ക്യൂരിയസ്‌ജെആര്‍ സ്ഥാപകന്‍ ജനിഷാര്‍ അലി പറഞ്ഞു. വിജയികള്‍ക്ക് 10 ലക്ഷം രൂപ മതിക്കുന്ന സ്‌കോളര്‍ഷിപ്പുകളാണ് സമ്മാനമായി നല്‍കുന്നത്.

കോഡിംഗ് ചെയ്യുന്നതാണ് തനിയ്‌ക്കേറ്റവും ആവേശകരമായതെന്നും അതുകൊണ്ടുതന്നെ ഈ മത്സരത്തില്‍ വിജയിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും 2021 ഓഗസ്റ്റ് മുതല്‍ ക്യൂരിയസ്‌ജെആറിലൂടെ കോഡിംഗ് പഠിക്കുന്ന പെരുമ്പാവൂര്‍ ആശ്രം ഹൈസ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി സുഭാഷ് ഷൈന്‍ പറഞ്ഞു.

8 മുതല്‍ 17 വരെ പ്രായമുള്ള കുട്ടികളെ കോഡിംഗ് അഭ്യസിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് 2020ല്‍ സ്ഥാപിതമായ ക്യൂരിയസ്‌ജെആര്‍. മൊബൈലിലും വിവിധ ഭാഷകളിലും അഭ്യസിക്കാനും വിദ്യാര്‍ത്ഥികളുടെ സൃഷ്ടികള്‍ പബ്ലിഷ് ചെയ്യാും ക്യൂരിയസ്‌ജെആര്‍ അവസരമൊരുക്കുന്നു. 2030-ഓടെ ലോകമെമ്പാടുമായി 50 കോടി കുട്ടികളെ സാങ്കേതികവിധ്യ അധിഷ്ഠിതമായ വിദ്യകള്‍ അഭ്യസിപ്പിക്കാനാണ് ക്യൂരിയ്‌സ്‌ജെആര്‍ ലക്ഷ്യമിടുന്നത്. ഐഐടി ഭുവനേശ്വറില്‍ നിന്നു പഠിച്ചിറങ്ങിയ ജനിഷാര്‍ അലി, മൃദുല്‍ രഞ്ജന്‍ സാഹു എന്നിവരാണ് സ്ഥാപകര്‍.

സുഭാഷ് ഷൈനിന്റെ പിതാവ് ഷൈനിന്റെ നമ്പര്‍ 80862 50020

LEAVE A REPLY

Please enter your comment!
Please enter your name here