കൊച്ചി: ശബരിമല അരവണയ്ക്ക് ഉപയോഗിക്കുന്ന ഏലക്ക ഭക്ഷ്യയോഗ്യമല്ലെന്ന റിപ്പോര്‍ട്ടുമായി കേന്ദ്ര ഏജന്‍സി. എഫ്.എസ്.എ.ഐ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് റിപ്പോര്‍ട്ട് ഹൈമക്കാടതിയില്‍ സമര്‍പ്പിച്ചത്.

ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാവുന്ന 14 കീടനാശിനികളുടെ സാന്നിധ്യം അരവണയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഏലക്കയില്‍ നിന്ന് കണ്ടെത്തി. അതിനാല്‍ തന്നെ ഏലയ്ക്ക ഗുണനിലവാരമില്ലാത്തതാണെന്നും ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഏലയ്ക്ക സുരക്ഷിതമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

കോടതി നിര്‍ദ്ദേശപ്രകാരമാണ് കേന്ദ്ര അതോറിറ്റി ഏലയ്ക്കയുടെ ഗുണനിലവാരം പരിശോധിച്ചത്. നേരത്തെ ദേവസ്വം ബോര്‍ഡ് പമ്പയില്‍ നടത്തിയ പരിശോധനയില്‍ ഗുണനിലവാരമുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. നിലവില്‍ കരാര്‍ നല്‍കിയ ഏലക്ക പൂര്‍ണമായി ഒഴിവാക്കി പുതിയ ഏലക്ക വെച്ച് അരവണ തയാറാക്കേണ്ടി വരുമോ എന്ന കാര്യം ഇനി കോടതി നിലപാട് വരുമ്പോള്‍ വ്യക്തമാകും.

LEAVE A REPLY

Please enter your comment!
Please enter your name here