കോ​ട്ട​യം: വൈ​ക്കം ത​ല​യാ​ഴ​ത്ത് ജ​പ്തി ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ഗൃ​ഹ​നാ​ഥ​ൻ ജീ​വ​നൊ​ടു​ക്കി. വാ​ക്കേ​ത്ത​റ സ്വ​ദേ​ശി കാ​ർ​ത്തി​കേ​യ​ൻ (61) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ബാ​ങ്ക് അ​ധി​കൃ​ത​ർ വീ​ടും സ്ഥ​ല​വും അ​ള​ന്ന് പോ​യ​തി​നു ശേ​ഷ​മാ​യി​രു​ന്നു കാ​ർ​ത്തി​കേ​യ​ൻ ജീ​വ​നൊ​ടു​ക്കി​യ​ത്.

കാ​ർ​ത്തി​കേ​യ​ന് തോ​ട്ട​കം സ​ഹ​ക​ര​ണ ബാ​ങ്കി​ൽ 17 ല​ക്ഷം രൂ​പ വാ​യ്പ കു​ടി​ശി​ക​യു​ണ്ടാ​യി​രു​ന്നു. 2014 ൽ ​എ​ടു​ത്ത വാ​യ്പ​യു​ടെ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ബാ​ങ്ക് ജ​പ്തി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. രാ​വി​ലെ കാ​ർ​ത്തി​കേ​യ​ന്‍റെ വീ​ട്ടി​ലെ​ത്തി​യ ബാ​ങ്ക് അ​ധി​കൃ​ത​ർ ജ​പ്തി നോ​ട്ടീ​സ് ന​ൽ​കു​ക​യും വീ​ടും സ്ഥ​ല​വും അ​ള​ക്കു​ക​യും ചെ​യ്തു. ഇ​വ​ർ മ​ട​ങ്ങി​യ​തി​നു ശേ​ഷം കാ​ർ​ത്തി​കേ​യ​ൻ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. 

ഈ ​സ​മ​യം ഭാ​ര്യ​യും മ​ക്ക​ളും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. വാ​യ്പ കു​ടി​ശി​ക തി​രി​ച്ച​ട​വി​ന് ബാ​ങ്കി​നോ​ട് സാ​വ​കാ​ശം ചോ​ദി​ച്ചെ​ങ്കി​ലും ന​ൽ​കി​യി​ല്ലെ​ന്ന് കു​ടും​ബം ആ​രോ​പി​ക്കു​ന്നു. എ​ന്നാ​ൽ തി​രി​ച്ച​ട​വി​ന് മ​തി​യാ​യ സാ​വ​കാ​ശം ന​ൽ​കി​യെ​ന്നാ​ണ് ബാ​ങ്കി​ന്‍റെ വാ​ദം.

LEAVE A REPLY

Please enter your comment!
Please enter your name here