തിരൂര്‍: ദേശാഭിമാനി എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന സി.എം അബ്ദുറഹിമാന്റെ സ്മരണയില്‍ഏര്‍പ്പെടുത്തിയ സി. എം അബ്ദുറഹ്മാന്‍ സ്മാരക അച്ചടി മാധ്യമ അവാര്‍ഡ് മംഗളം മലപ്പുറം സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.പി.നിസാറിന്. വെട്ടം ആലിശ്ശേരി പി.പി അബ്ദുള്ളക്കുട്ടി സ്മാരക വായനശാല ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. 2021 ഡിസംബര്‍ 21 മുതല്‍ 28 വരെ മംഗളം പത്രത്തില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച ‘ഉടലിന്റെ അഴലളവുകള്‍’ എന്ന ഫീച്ചര്‍ സ്റ്റോറിയാണ് വി പി നിസാറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

വി പി നിസാറിന്റെ ഉടലിന്റെ അഴലളവുകള്‍ ട്രാന്‍സ് സമൂഹം നേരിടുന്ന അവഗണനയും ചൂഷണവും വസ്തുനിഷ്ഠമായി വായനക്കാരെ ബോധ്യപ്പെടുത്തുന്നതായി ജൂറി വിലയിരുത്തി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദേശാഭിമാനി അസിസ്റ്റന്റ് എഡിറ്ററുമായിരുന്ന കോയ മുഹമ്മദ് ചെയര്‍മാനായ സമിതിയാണ് വിധി നിര്‍ണയം നടത്തിയത്. പതിനായിരത്തിയൊന്ന് രൂപയും ഫലകവും അടങ്ങിയതാണ് അവാര്‍ഡ്.

 

ദൃശ്യമാധ്യമ അവാര്‍ഡ് മീഡിയാവണ്‍ റിപ്പോര്‍ട്ടര്‍ കെ പി സോഫിയ ബിന്ദിനാണ്. 2021 നവംബര്‍ 25 ന് മീഡിയ വണ്‍ ടി വി യില്‍ ടെലികാസ്റ്റ് ചെയ്ത പൂക്കാത്ത കാട്ടുചോലകള്‍’ എന്ന സ്റ്റോറിയാണ് കെ പി അവാര്‍ഡിന് അര്‍ഹയാക്കിയത്. കെ പി സോഫിയ ബിന്ദിന്റെ അക്ഷരം പൂക്കാത്ത കാട്ടുചോലകള്‍’ ചോലനായ്ക്ക വിഭാഗത്തിലെ കുട്ടികള്‍ വിദ്യാഭ്യാസത്തില്‍നിന്ന് ബോധത്തോടെയും യാഥാര്‍ഥ്യ
ഒളിച്ചോടുന്നതെന്തുകൊണ്ടാണെന്ന് സമചിത്തതയോടെയും അന്വേഷിക്കുന്നുവെന്ന് ജൂറി വിലയിരുത്തി.

ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ വായനശാലയുടെ ജീവനാഡിയും വെട്ടത്തെ സാമൂഹിക സാംസ്‌ക്കാരിക മേഖലകളിലെ നിറസാന്നിദ്ധ്യവുമായിരുന്ന എം ശങ്കരന്‍ നമ്പൂതിരി മാസ്റ്റര്‍ സ്മാരക കായിക പ്രതിഭ പുരസ്‌ക്കാരത്തിന് വെട്ടത്തുകാരിയായ, അണ്ടര്‍ 19 വനിതാ ടി 20 ലോകകപ്പ് ക്രിക്കറ്റ് ജേതാക്കളായ ഇന്ത്യന്‍ ടീം അംഗം സി.എം.സി നജലയാണ് അര്‍ഹയായത്. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. പി. ഹംസക്കുട്ടി, വെട്ടം പി പി അബ്ദുള്ളക്കുട്ടി സ്മാരക വായനശാല പ്രസിഡന്റ് ജസീന, സെക്രട്ടറി പി. പി.
അബ്ദുള്‍ നാസര്‍, പ്രജീഷ് പി പി, എം മുരളീധരന്‍, എം എസ് ബിനോയ് എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here