വിശ്വനാഥന്‍ ആത്മഹത്യ ചെയ്തതല്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും കുടുംബം പറയുന്നു.

കോഴിക്കോട്: ആള്‍ക്കൂട്ട ആക്രമണത്തിനു പിന്നാലെ കല്പറ്റ സ്വദേശിയായ ആദിവാസി യുവാവായ വിശ്വനാഥന്‍ മരണമടഞ്ഞ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. വിശ്വനാഥന്റെ വീട്ടിലെത്തിയ രാഹുല്‍ ഗാന്ധി എം.പിയോടാണ് കുടുംബം പരാതി പറഞ്ഞത്. വിശ്വനാഥന്‍ ആത്മഹത്യ ചെയ്തതല്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും കുടുംബം പറയുന്നു.

ഭാര്യയുടെ പ്രസവത്തിനായാണ് വിശ്വനാഥന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്. കുഞ്ഞിനെ കണ്ടശേഷം സന്തോഷവാനായാണ് വിശ്വനാഥന്‍ പുറത്തേക്ക് പോയതെന്ന് വീട്ടുകാര്‍ പറയുന്നു. എട്ടു വര്‍ഷത്തിനു ശേഷമാണ് വിശ്വനാഥന് കുഞ്ഞ് ജനിക്കുന്നത്. അത്രയും സന്തോഷവാനായിരുന്ന വിശ്വനാഥന്‍ ജീവനൊടുക്കില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്.

 

ആശുപത്രി പരിസരത്ത് നിന്ന വിശ്വനാഥനെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചിരുന്നു. ഇതിനു പിന്നാലെ കാണാതായ വിശ്വനാഥനെ കണ്ടെത്താന്‍ കുടുംബം പരാതി നല്‍കിയെങ്കിലും പോലീസ് കാര്യമായി ഇടപെട്ടില്ലെന്ന് ആക്ഷേപമുണ്ട്. മണിക്കൂറുകള്‍ക്കു ശേഷമാണ് വിശ്വനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിശ്വനാഥന്റെ ശരീരത്തില്‍ പാടുകളുണ്ടെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് കുടുംബം ആരോപിക്കുന്നത്.

വിശ്വനാഥന്റെ വീട്ടില്‍ നിന്ന് മടങ്ങിയ രാഹുല്‍, കലക്ടറേറ്റില്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കും. വന്യജീവി ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here