ശതകോടി അവസരങ്ങള്‍ നല്‍കുന്ന റണ്‍വേയാണ് ഈ എയര്‍ ഷോ എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ശേഷി പ്രകടമാക്കുന്നതാണ്. ഇന്ത്യ വിശ്വസനീയമായ സൈനിക പങ്കാളിയായി വളര്‍ന്നുവെന്ന് തെളിയിക്കുന്നതാണ്

ബംഗലൂരു: ഏഷ്യയിലെ ഏറ്റവും വലിയ എയര്‍ ഷോ ആയ എയ്‌റോ ഇന്ത്യ 2023 ന് ബംഗലൂരുവില്‍ തുടക്കം. എയ്റോ ഷോയുടെ 14ാമത് എഡീഷനാണ് ഇന്ന് ആര​ംഭിച്ചത്. ഷോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ആകാശ വിരുന്ന് യാലഹങ്ക എയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ പരിസരത്താണ് നടക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയുടെ ശക്തിയും ശേഷിയും പ്രകടനമാക്കുന്നതാണ് ഈ ഷോ. സൈനിക വിമാനങ്ങള്‍, ഹെലികോപ്ടറുകള്‍, ഉപകരണങ്ങള്‍, വിമാനത്തിലെ പുതുതലമുറ ഇലക്‌ട്രോണിക്‌സിന്റെ പ്രയോഗം തുടങ്ങിയവയെല്ലാം വ്യോമപ്രദര്‍ശനത്തില്‍ പ്രകടമാകും.

ശതകോടി അവസരങ്ങള്‍ നല്‍കുന്ന റണ്‍വേയാണ് ഈ എയര്‍ ഷോ എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ശേഷി പ്രകടമാക്കുന്നതാണ്. ഇന്ത്യ വിശ്വസനീയമായ സൈനിക പങ്കാളിയായി വളര്‍ന്നുവെന്ന് തെളിയിക്കുന്നതാണ് നൂറോളം രാജ്യങ്ങള്‍ ഇതില്‍ പങ്കാളിയാകുന്നുവെന്നത്. ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി 700 ഓളം പങ്കാളികള്‍ ഈ എയര്‍ ഷോയില്‍ പങ്കെടുക്കുന്നു. ഇത് മുന്‍കാലങ്ങളിലെ റെക്കോര്‍ഡ് ആണ് തകര്‍ത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here