ന്യൂഡല്‍ഹി: കേരളത്തിന് ലഭിക്കേണ്ട ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക നല്‍കുന്നില്ലെ ആരോപണത്തിന് മറുപടിയുമായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍. കേരളം കൃത്യസമയത്ത് രേഖകള്‍ ഹാജരാക്കാറില്ലെന്നും ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കാന്‍ എജി സാക്ഷ്യപ്പെടുത്തിയ രേഖ സമര്‍പ്പിക്കാറില്ലെന്നും ധനമന്ത്രി പറഞ്ഞു. കൂടാതെ 2017 മുതല്‍ കേരളം വീഴച് വരുത്തുന്നുവെന്നും മന്ത്രി ആരോപിച്ചു. കൊല്ലം എംപി എന്‍.കെ പ്രേമചന്ദ്രന്‍ എംപി ലോക്‌സഭയില്‍ ഇത് സംബന്ധിച്ച് ചോദ്യം ഉന്നയിച്ചതിനെതുടര്‍ന്നായിരുന്നു നിര്‍മലാ സതീരാമന്റെ വിശദീകരണം.

ഓഡിറ്റ് ചെയ്ത കണക്കുകള്‍ നല്‍കുമ്പോഴാണ് സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുന്നത്. എന്നാല്‍ അഞ്ചു വര്‍ഷമായി കേരളം ഇത് നല്‍കിയിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനസര്‍ക്കാരിന്റെ വീഴ്ച മറച്ചുവെയ്ക്കുകയും അതിനു കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയുമാണ്. ഇത്തരത്തില്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ പറയുമ്പോള്‍ അതിന് എങ്ങനെയാണ് കേന്ദ്രസര്‍ക്കാരിന് മറുപടി നല്‍കാനാകുകയെന്നും മന്ത്രി ചോദിച്ചു. കൂടാതെ 15ാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ പ്രകാരം കേരളത്തിന് ലഭിക്കേണ്ട വിഹിതം വളരെ കൃത്യമായി വര്‍ഷാവര്‍ഷം നല്‍കുന്നുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here