പ്രതിപക്ഷം ബഹളം വച്ചതുകൊണ്ട് ഇറങ്ങിപ്പോകില്ലെന്ന് എ.ഷാനവാസ് പ്രതികരിച്ചു. തനിക്കെതിരെ പോലീസ് ഒരു കേസും എടുത്തിട്ടില്ല. പാര്‍ട്ടി തന്നെ സസ്‌പെന്റ് ചെയ്തത് അന്വേഷണത്തിന്റെ ഭാഗമായാണ്.

ആലപ്പുഴ: ആലപ്പുഴ നഗരസഭാ യോഗത്തില്‍ പ്രതിപക്ഷ ബഹളം. കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ ലഹരിക്കത്ത് കേസില്‍ ആരോപണം നേരിടുന്ന സിപിഎം കൗണ്‍സിലര്‍ എ.ഷാനവാസ് എത്തിയതോടെയാണ് പ്രതിപക്ഷം ബഹളം വച്ചത്. ആരോപണം നേരിടുന്ന ഷാനവാസിനെ ഉള്‍പ്പെടുത്തി യോഗം നടത്താന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷം പറയുന്നു. പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം തുടരുകയാണ്.

എന്നാല്‍ പ്രതിപക്ഷം ബഹളം വച്ചതുകൊണ്ട് ഇറങ്ങിപ്പോകില്ലെന്ന് എ.ഷാനവാസ് പ്രതികരിച്ചു. തനിക്കെതിരെ പോലീസ് ഒരു കേസും എടുത്തിട്ടില്ല. പാര്‍ട്ടി തന്നെ സസ്‌പെന്റ് ചെയ്തത് അന്വേഷണത്തിന്റെ ഭാഗമായാണ്. തനിക്കെതിരായ ആരോപണമല്ല പാര്‍ട്ടി അന്വേഷിക്കുന്നത്, വാഹനം വാടകയ്ക്ക് നല്‍കിയതില്‍ വരുത്തിയ ജാഗ്രത കുറവിനെ കുറിച്ചാണ്. പ്രതിപക്ഷത്തിന്റെ ബഹളം മാധ്യമശ്രദ്ധ ലഭിക്കാനാണെന്നും എ.ഷാനവാസ് പറഞ്ഞു.

 

ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ഷാനവാസ് എത്തിയിരുന്നില്ല. തുടര്‍ച്ചയായി മൂന്നു തവണ ഹാജരാകാതിരുന്നാല്‍ കൗണ്‍സില്‍ അംഗത്വം അസാധുവാകുമെന്നതിനാലാണ് ഷാനവാസ് ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here