കൊച്ചി: ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ നോവോ നോര്‍ഡിസ്‌കിന്റെ നൂറാം വാര്‍ഷികമാഘോഷിച്ച് നോവോ നോര്‍ഡിസ്‌ക് ഇന്ത്യ. ബംഗളൂരുവില്‍ നടന്ന ചടങ്ങില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും നോവോ നോര്‍ഡിസ്‌ക് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറുമായ കപില്‍ ദേവ്, ന്യൂഡല്‍ഹിയിലെ റോയല്‍ ഡാനിഷ് എംബസിയിലെ അംബാസഡര്‍ എച്ച്. ഇ. ഫ്രെഡി സ്വാന്‍; നോവോ നോര്‍ഡിസ്‌ക് ഇന്ത്യ കോര്‍പ്പറേറ്റ് വിപിയും എംഡിയുമായ വിക്രാന്ത് ശ്രോത്രിയ, നോവോ നോര്‍ഡിസ്‌ക് ഗ്ലോബല്‍ ബിസിനസ് സര്‍വീസസ് കോര്‍പ്പറേറ്റ് വിപിയും എംഡിയുമായ ജോണ്‍ ഡോബര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രമേഹം, ഹീമോഫീലിയ, മറ്റ് വിട്ടുമാറാത്ത രോഗങ്ങള്‍ എന്നിവയുള്ള ആളുകള്‍ക്ക് പരിചരണം നല്‍കുന്നതിന്റെ ബോധവല്‍ക്കരണം ലക്ഷ്യമിട്ട് ”ഡ്രൈവിങ് ചേഞ്ച് ഫോര്‍ ജനറേഷന്‍സ്” എന്ന പ്രചാരണ പരിപാടിക്കും കമ്പനി തുടക്കം കുറിച്ചു. സാമൂഹത്തിനായി സന്നദ്ധസേവനം നടത്തുന്നതിന് സമൂഹത്തിന് ജീവനക്കാരെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഒരു ഡിജിറ്റല്‍ എംപ്ലോയീസ് കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് പോര്‍ട്ടലും കമ്പനി ആരംഭിച്ചു. നോവോ നോര്‍ഡിസ്‌ക് പ്രമേഹ ചികിത്സാരംഗത്ത് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഓറല്‍ ജിഎല്‍പി-1 ആര്‍എ ഈ രംഗത്ത് മികച്ച ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ തുടര്‍ച്ചയാണെന്ന് നോവോ നോര്‍ഡിസ്‌ക് ഇന്ത്യയുടെ സിവിപിയും എംഡിയുമായ വിക്രാന്ത് ശ്രോത്രിയ പറഞ്ഞു. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി, നോവോ നോര്‍ഡിസ്‌ക് ഫാര്‍മസ്യൂട്ടിക്കല്‍ കണ്ടുപിടിത്തങ്ങളുടെയും മുന്നേറ്റങ്ങളുടെയും മേഖലയിലെ സമ്പന്നമായ ചരിത്ര നാഴികക്കല്ലുകള്‍ വ്യക്തമാക്കുന്ന ഒരു ഡിജിറ്റല്‍ ഹെറിറ്റേജ് ഗാലറിക്കും കമ്പനി തുടക്കം കുറിച്ചിട്ടുണ്ട്. 1923 ഫെബ്രുവരി 16ന് സ്ഥാപിക്കപ്പെട്ട കമ്പനി ആ വര്‍ഷം തന്നെ നോര്‍ഡിസ്‌ക് ഇന്‍സുലിന്‍ ലബോറട്ടോറിയം സ്ഥാപിച്ചു, 1925 ഫെബ്രുവരി 16-ന് നോവോ തെറാപ്യൂട്ടിസ്‌ക് ലബോറട്ടോറിയം ആദ്യത്തെ ഇന്‍സുലിനും അവതരിപ്പിച്ചു.

പ്രമേഹം വിട്ടുമാറാത്തര്‍ക്കായി പ്രോട്ടീന്‍ അധിഷ്ഠിത മരുന്നുകളും അതാദ്യമായി കമ്പനി വിപണിയിലെത്തിച്ചു. 80 വര്‍ഷത്തിലേറെയായി നോവോ നോര്‍ഡിസ്‌ക് ഇന്‍സുലിന്‍ 1935 മുതല്‍ ഇന്ത്യയില്‍ ലഭ്യമാണ്,. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍, ഡയബറ്റിസ് മാനേജ്മെന്റില്‍ വന്‍ മാറ്റങ്ങള്‍ സൃഷ്ടിച്ച ഓറല്‍ ജിഎല്‍പി-1 ആര്‍എ അവതരിപ്പിച്ചത് ഉള്‍പ്പെടെയുള്ള പ്രധാന നാഴികക്കല്ലുകള്‍ കമ്പനി പിന്നിട്ടു. 1994- ല്‍ കര്‍ണ്ണാടകയിലെ ബെംഗളൂരു ആസ്ഥാനമായാണ് നോവോ നോര്‍ഡിസ്‌ക് ഇന്ത്യ സ്ഥാപിതമായത്. പ്രമേഹം, അമിതവണ്ണം, അപൂര്‍വ രക്ത, എന്‍ഡോക്രൈന്‍ ഡിസോര്‍ഡേഴ്‌സ് തുടങ്ങിയ ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങളെ ചികിത്സിച്ച് മാറ്റം വരുത്തുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം. നോവോ നോര്‍ഡിസ്‌ക് ഗ്രൂപ്പ് കമ്പനികളില്‍ 80 രാജ്യങ്ങളിലായി ഏകദേശം 54,400 പേര്‍ ജോലി ചെയ്യുന്നു. 170ഓളം രാജ്യങ്ങളില്‍ ഉല്‍പ്പന്നങ്ങളെത്തുന്നു. വിവരങ്ങള്‍ക്ക് novonordisk.com

LEAVE A REPLY

Please enter your comment!
Please enter your name here