ന്യൂ​ഡ​ല്‍​ഹി: ഒ​ന്നാം ക്ലാ​സ് പ്ര​വേ​ശ​ന​ത്തി​ന് ആ​റ് വ​യ​സ് നി​ര്‍​ബ​ന്ധ​മാ​ക്കി​യ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശം. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​മാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

കേ​ര​ളം ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​ല സം​സ്ഥാ​ന​ങ്ങ​ളും ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര നീ​ക്കം. 2020ല്‍ ​ന​ട​പ്പാ​ക്കി​യ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​മ​നു​സ​രി​ച്ച് മൂ​ന്നു വ​യ​സു​മു​ത​ല്‍ ആ​റ് വ​യ​സു​വ​രെ പ്രീ​പ്രൈ​മ​റി വി​ദ്യാ​ഭ്യാ​സ​വും ആ​റാം വ​യ​സി​ല്‍ ഒ​ന്നാം ക്ലാ​സ് പ്ര​വേ​ശ​നം എ​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. 

കേ​ര​ള​ത്തി​ല്‍ എ​ന്‍​സി​ആ​ര്‍​ടി സി​ല​ബ​സ് പി​ന്തു​ട​രു​ന്ന കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് നി​ല​വി​ല്‍ ഈ ​ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള​ത്. സം​സ്ഥാ​ന സി​ല​ബ​സ് പി​ന്തു​ട​രു​ന്ന സ​ര്‍​ക്കാ​ര്‍-​എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ല്‍ അ​ഞ്ച് വ​യ​സി​ല്‍ ത​ന്നെ പ്ര​വേ​ശ​നം ല​ഭി​ക്കും.

അ​ടു​ത്ത അ​ധ്യാ​യ​ന വ​ര്‍​ഷ​ത്തേ​യ്ക്കു​ള്ള പ്ര​വേ​ശ​ന​ന​ട​പ​ടി​ക​ള്‍ പ​ല സ്‌​കൂ​ളു​ക​ളി​ലും ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര നി​ര്‍​ദേ​ശം.

LEAVE A REPLY

Please enter your comment!
Please enter your name here