കോട്ടയം രൂപതയിലെ മുതിർന്ന വൈദികനും ചിക്കാഗോ ക്നാനായ കാത്തലിക് മിഷന്റെ പ്രഥമ ഡയറക്ടറുമായ ഫാദർ ജേക്കബ് (ചാക്കുട്ടിയച്ചൻ) ചൊള്ളമ്പേൽ നിര്യാതനായി. കോട്ടയം വിയാനി ഹോമിൽ ഏറെ നാളായി അച്ചൻ വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു. ഉഴവൂർ പയസ് മൗണ്ട് ഇടവക ചൊള്ളമ്പേൽ കുരുവിള & കുഞ്ഞേലി ദമ്പതികളുടെ പുത്രനായി 1931 ൽ ജനിച്ചു. 1959 ൽ പൗരോഹിത്യം സ്വീകരിച്ചു. കോട്ടയം രൂപതയുടെ ചാൻസലറായും വിവിധ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1983 ൽ ചിക്കാഗോ ക്നാനായ മിഷൻ സ്ഥാപനത്തിന് നേതൃത്വം നൽകി.

മൃതസംസ്കാര ചടങ്ങുകൾ: മാർച്ച് 2 വ്യാഴാഴ്ച രാവിലെ 10 മുതൽ 2 മണിവരെ വിശുദ്ധ പത്താം പീയുസിന്റെ  നാമധേയത്തിലുള്ള പയസ് മൗണ്ട് ദേവാലയത്തിൽ പൊതുദർശനം .  തുടർന്ന് സംസ്കാരചടങ്ങുകൾ ആരംഭിക്കും.

ഫെബ്രുവരി 28 ന് ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിക്ക് ചിക്കാഗോ സെ. മേരീസ് ദൈവാലയത്തിൽ വച്ച് ബഹു. ചൊള്ളമ്പേൽ അച്ചന്റെ ആത്മശാന്തിക്കായി വി. ബലിയർപ്പിച്ച് പ്രാർത്ഥിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here